സാന്‍ഫ്രാന്‍സിസ്‌കോയില്‍ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യപുഷ്പം വിടര്‍ന്നു
ഇക്കഴിഞ്ഞ ദിവസം അമേരിക്കയിലെ ഒരു മ്യൂസിയത്തിനു മുമ്പില്‍ 2400 ആളുകള്‍ ഒരു പൂവിന്റെ രൂപത്തില്‍ ഒത്തുകൂടിയപ്പോള്‍ രചിക്കപ്പെട്ടത് ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ്.
ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ പുഷ്പമായിരുന്നു അത്. സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള ഏഷ്യന്‍ ആര്‍ട്ട് മ്യൂസിയമാണ് ഈ അപൂര്‍വ്വറിക്കാര്‍ഡിന് വേദിയായത്.
പച്ചയും പിങ്കും നിറത്തിലുള്ള കുപ്പായങ്ങള്‍ അണിഞ്ഞ് താമരപ്പൂവിന്റെ രൂപത്തിലാണ് ആളുകള്‍ നിരന്നുനിന്നത്. റിക്കോര്‍ഡ് പൂര്‍ത്തിയാക്കാന്‍ അഞ്ചുമിനിട്ടോളം ഇവര്‍ അനങ്ങാതെ നിന്നു.
ചെളിയില്‍ വളരുന്ന പുഷ്പമാണെങ്കിലും നിര്‍മലവും മനോഹരവുമായ പുഷ്പമാണ് താമര. ചുറ്റുപാടും സംഘര്‍ഷങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോള്‍ അതിനെ തരണം ചെയ്യാന് പ്രേരണ നല്‍കുന്ന പൂവാണത്.
ഇന്നത്തെ സംഘര്‍ഷം നിറഞ്ഞ ജീവിതത്തില്‍ ഓരേ മനുഷ്യരും ഓരോ താമരപ്പൂവായി മാറാന്‍ ശ്രമിക്കണമെന്നും മ്യൂസിയം അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha