സര്‍ഫിംഗിനിടെ പത്തുവയസ്സുകാരന്റെ അരികിലെത്തിയ കൊലയാളി സ്രാവില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്! ചിത്രം വൈറലാകുന്നു
കൊലയാളി സ്രാവിന് അരികില്‍ കൂടി സര്‍ഫിംഗ് നടത്തുക എന്നത് ഭയാനകം തന്നെ. എന്നാല്‍ അങ്ങനൊരു സംഭവം നടന്നെന്ന് ഈ പത്തുവയസ്സുകാരന്‍ അറിഞ്ഞത് സര്‍ഫിംഗ് സമയത്ത് അച്ഛന്‍ എടുത്ത ചിത്രങ്ങള്‍ പിന്നീട് കണ്ടപ്പോള്‍ മാത്രമാണ്.
സിഡ്‌നിക്ക് തെക്ക് ന്യൂകാസ്റ്റിലുള്ള സാമുറായ് ബീച്ചിലാണ് സംഭവം. പിതാവ് ക്രിസ് ഹാസനൊപ്പം സര്‍ഫിംഗിനായി ബീച്ചിലെത്തിയതായിരുന്നു ഈഡന്‍ ഹാസന്‍. തിരമാലകള്‍ക്ക് മുകളിലുള്ള മകന്റെ സര്‍ഫിംഗ് പകര്‍ത്താന്‍ ക്യമാറയുമായി ക്രിസ് ഹാസന്‍ കരയില്‍ നിന്നു.
ചിത്രങ്ങള്‍ പകര്‍ത്തിയശേഷം ക്യാമറ സ്‌ക്രീനില്‍ സൂക്ഷിച്ചുനോക്കിയ ഹാസന്‍ ഞെട്ടി. മകന് സമീപം വായ തുറന്നുപിടിച്ച് ഒരു സ്രാവ്. ഉടന്‍ തന്നെ ക്രിസ് മകനെ കരയിലേക്ക് വിളിച്ചുവരുത്തി.
ഈഡന്‍ തിരമാലകളില്‍ ഒരു രൂപം കണ്ടിരുന്നു. കടല്‍പായല്‍ ആണെന്നാണ് അവന്‍ ആദ്യം കരുതിയത്. എന്തിന്റേയോ മുകളില്‍ നില്‍ക്കുന്നതായും അവന് തോന്നി. പക്ഷെ അത് കൊലയാളി സ്രാവ് ആയിരുന്നുവെന്ന് ഫോട്ടോ കണ്ടപ്പോള്‍ മാത്രമാണ് അവന് മനസിലായത്. ഫോട്ടോ കണ്ടപ്പോള്‍ ഞാന്‍ അമ്പരന്ന് പോയി. പത്ത് ലക്ഷം ഷോട്ടുകളെടുത്താല്‍ ലഭിക്കാവുന്ന ഒരു ഷോട്ടാണിതെന്ന് ക്രിസ് ഹാസന്‍ പറഞ്ഞു.
സ്‌കൂള്‍ വേനലവധിയുടെ അവസാന വാരം ആസ്വദിക്കാന്‍ ഈഡനേയും മറ്റ് രണ്ട് മക്കളേയും കൂട്ടി ബീച്ചിലെത്തിയതായിരുന്നു ക്രിസ് ഹാസന്‍. ഫോട്ടോയിലെ സ്രാവ് അപകടകാരിയായ ഗ്രേറ്റ് വൈറ്റ് ഷാര്‍ക്ക് ആയിരിക്കാമെന്ന് ജെയിംസ് കുക്ക് സര്‍വകലാശാലയിലെ സ്രാവ് ഗവേഷകന്‍ ആന്‍ഡ്രു ചിന്‍ പറയുന്നു.
പരിഭ്രാന്തിയിലായ സ്രാവ് ഈഡന്റെ സര്‍ഫിംഗ് ബോര്‍ഡില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായാണ് ഫോട്ടോയില്‍ നിന്നും വ്യക്തമാകുന്നത്. ഈഡനെ വേട്ടയാടാനുള്ള സ്രാവിന്റെ നീക്കമായി ഇതിനെ കാണാനാകില്ലെന്നും ചിന്‍ കൂട്ടിചേര്‍ത്തു.
സര്‍ഫിംഗ് ചെയ്തിരുന്നത് സ്രാവിന് മുകളില്‍ ആയിരുന്നുവെന്ന് അറിയാതിരുന്നതും ബീച്ചില്‍ സുരക്ഷിതമായി എത്താന്‍ കഴിഞ്ഞതിലും അതീവ സന്തുഷ്ടനാണെന്ന് ഈഡന്‍ പ്രതികരിച്ചു. കണ്ടിരുന്നുവെങ്കില്‍ ഭയന്ന് തിരകളില്‍ വീണേനെ. ഭാഗ്യം കൊണ്ടാണ് വീഴാതിരുന്നതെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഈഡന്‍ പറഞ്ഞു. 2015-ല്‍ മേഖലയില്‍ ഒരു ജാപ്പനീസ് വിനോദസഞ്ചാരി സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ഏതായാലും ഈ അപൂര്‍വ്വ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.
https://www.facebook.com/Malayalivartha