ബുള്ളറ്റുകള്‍ സംഗീത വിസ്മയം തീര്‍ത്തു (വീഡിയോ)
ബുള്ളറ്റ് ബൈക്കുകള്‍ വാഹനപ്രേമികള്‍ക്ക് എന്നും ഒരു ഹരമാണ്. അതുകൊണ്ട് തന്നെ ആസ്വാദ്യകരമായ ഒന്നായിരിക്കും ബുള്ളറ്റ് റൈഡ്. എന്നാല്‍ ആ ആസ്വാദ്യതയെ മാറ്റിമറിച്ചുകൊണ്ട് ഇതാ ബുള്ളറ്റുകളെ വാദ്യോപകരണമാക്കി ഒരുഗ്രന്‍ സംഗീതം തീര്‍ത്തിരിക്കുകയാണ് ഗൗരങ്ക് സോണിയുടെ നേതൃത്വത്തിലുള്ള സംഘം. എന്താ സംഗതി ഉഷാറായിരിക്കുമല്ലേ? ബ്രിട്ടീഷ് ഗായകനായ എഡ് ഷീരന്റെ പ്രശസ്തമായ ഷെയ്പ്പ് ഓഫ് യു എന്ന ഗാനത്തിന്റെ കവര്‍ വേര്‍ഷനായാണ് ബുള്ളറ്റ് സംഗീതം ഉടലെടുത്തത്.
രണ്ടു മാസത്തോളം സമയമെടുത്താണ് ഈ സംഗീതം രൂപപ്പെടുത്തിയത്. ബൈക്ക് സ്റ്റാര്‍ട്ട് ആക്കുന്നതു മുതല്‍ കീ വരെ ഓര്‍ക്കസ്‌ട്രേഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കാമാക്ഷി റായിയാണ് ഗാനം ആലപിച്ചത്. ബുള്ളറ്റിന്റെ ഗാംഭീര്യം തുളുമ്പുന്ന എന്‍ജിന്‍ ശബ്ദം, ഹോണ്‍ എന്നിവയ്‌ക്കൊപ്പം സീറ്റിലും ഇന്ധനടാങ്കിലും ടയറിലും എക്‌സ്‌ഹോസ്റ്റിലും മറ്റും തട്ടി ഈണമിട്ടാണ് പശ്ചാത്തല സംഗീതം ഒരുക്കിയത്.
ഒരു കടയ്ക്കുള്ളില്‍ ചിത്രീകരിക്കുന്ന വീഡിയോ ഇടയ്ക്ക് വാച്ച്മാന്‍ എത്തുന്നതോടെ തടസ്സപ്പെടുമെങ്കിലും ബൈക്കില്‍ സഞ്ചരിച്ച് ഈ ചങ്ങാതി കൂട്ടങ്ങള്‍ പാട്ട് പാടി പൂര്‍ത്തിയാക്കുന്നു. ഇതൊക്കെ സത്യത്തില്‍ കൗതുകകരമാകുന്ന രീതിയില്‍ തന്നെ അണിയിച്ചൊരുക്കിയിരിക്കുന്നു. ഈ ശബ്ദങ്ങളെല്ലാം കൃത്യതയോടെ റെക്കോര്‍ഡ് ചെയ്ത ശേഷം അമേരിക്കയില്‍ വച്ചാണ് വീഡിയോ എഡിറ്റ് ചെയ്ത് പൂര്‍ണരൂപത്തിലാക്കിയത്.
https://www.facebook.com/Malayalivartha