സ്വന്തം വാദം ശരിയാണെന്ന് സുഹൃത്തിനെ കൊണ്ട് സമ്മതിപ്പിക്കാന്‍ പെണ്‍കുട്ടി വായില്‍ ചുറ്റിക കയറ്റി ; അവസാനം വമ്പന്‍ പണിയായി
ചുറ്റികയും വായില്‍ തിരുകി കണ്ണും തള്ളി നില്‍ക്കുന്ന 14-കാരി കെയ്‌ലിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കെയ്‌ലി ഈ സാഹസം കാട്ടിയത് തന്റെ ആണ്‍സുഹൃത്തിനോട് ചലഞ്ച് ചെയ്താണ്.
തനിക്ക് ഇഷ്ടപ്പെട്ട കൊറിയന്‍ ബാന്‍ഡിലെ പോപ്സ്റ്റാര്‍സ് വളരെ മികച്ചതാണെന്ന് തെളിയിക്കാന്‍ താന്‍ വേണമെങ്കില്‍ വായില്‍ ചുറ്റിക തിരുകാം എന്നാണ് കെയ്‌ലി തന്റെ ആണ്‍ സുഹൃത്തിനോട് ചലഞ്ച് ചെയ്തത്. എങ്കില്‍ ചുറ്റിക വായില്‍ കയറ്റ് ,സമ്മതിക്കാം എന്നായിരുന്നു സുഹൃത്തിന്റെ മറുപടി. ഇതോടെ പണി പാളിയ രീതിയില്‍ നിന്ന കെയ്‌ലി പക്ഷേ വിട്ടു കൊടുക്കാന്‍ തയ്യാറായില്ല.
വീട്ടില്‍ സൂക്ഷിച്ചിരുന്ന ചുറ്റിക തപ്പി പിടിച്ച് എടുത്തു കൊണ്ട് വന്നു. തുടര്‍ന്ന് സ്വയം വായില്‍ തള്ളി കയറ്റി. എന്നാല്‍ ചുറ്റിക വായില്‍ നിന്ന് തിരികെ എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് പണി കിട്ടിയത്. എത്ര ശ്രമിച്ചിട്ടും ചുറ്റിക വായില്‍ നിന്ന് എടുക്കാന്‍ കഴിയുന്നില്ലായിരുന്നു. വായില്‍ ചുറ്റിക തിരുകിയ കെയ്‌ലിയുടെ ചിത്രങ്ങള്‍ സുഹൃത്ത് എടുത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
ചിത്രങ്ങള്‍ വൈറലായെങ്കിലും അതേ അവസ്ഥയില്‍ നില്‍ക്കുകയായിരുന്നു കെയ്‌ലി. തുടര്‍ന്ന് പത്ത് മിനുട്ടു നേരത്തെ പരിശ്രമത്തിന് ശേഷമാണ് കെയ്‌ലിയുടെ വായില്‍ നിന്നും ചുറ്റിക പുറത്ത് എടുത്തത്. താന്‍ കാണിച്ച ഈ സാഹസം പോലെ ആരും ഇനി കാണിക്കരുതെന്നാണ് സ്വന്തം അനുഭവത്തില്‍ നിന്നും ഇപ്പോള്‍ ഈ പെണ്‍കുട്ടി പറയുന്നത്.
https://www.facebook.com/Malayalivartha