വൈദ്യുതി ആവശ്യമില്ലാത്ത ഫ്രിഡ്ജ്
വൈദ്യുതി കൂടാതെ പ്രവര്‍ത്തിക്കുന്ന ഫ്രിഡ്ജുമായി പ്ലസ്ടു വിദ്യാര്‍ഥിനി. ന്യൂഡല്‍ഹി ഗോയങ്ക പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിനിയായ ദീക്ഷിത ഖുല്ലാറാണ് പരിസ്ഥിതിസൗഹൃദ ഫ്രിഡ്ജുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇഷ്ടിക, മണല്‍, ചണസഞ്ചി, മുള എന്നിവ ഉപയോഗിച്ചാണ് ഫ്രിഡ്ജിന്റെ നിര്‍മാണം. ഇതില്‍ 120 കിലോഗ്രാം പച്ചക്കറികള്‍ വരെ സൂക്ഷിക്കാന്‍ കഴിയും.
അന്തരീക്ഷ താപനിലയേക്കാള്‍1 0 മുതല്‍ 15 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞ താപനിലയാണ് ഈ ഫ്രിഡ്ജിലുള്ളത്.
പച്ചക്കറികള്‍ കേടുകൂടാതെ ഏഴു ദിവസംവരെ സൂക്ഷിക്കാന്‍ കഴിയുമെന്നു ദീക്ഷിത അറിയിച്ചു. കര്‍ഷകര്‍ക്കുവേണ്ടിയാണ് ഈ ഉദ്യമമെന്ന് ദീക്ഷിത പറയുന്നു.
https://www.facebook.com/Malayalivartha