കോടികളുടെ കിലുക്കത്തെ തോല്‍പ്പിച്ച പ്രണയത്തിന്റെ ഹൃദയസ്പന്ദനം
പ്രണയത്തിന് കണ്ണില്ല എന്ന് കേട്ടു തുടങ്ങിയിട്ട് കാലങ്ങളേറെയായി. എന്നാലും പ്രണയത്തിലാകുന്ന പലരുടേയും ആ കണ്ണ് പണത്തെ മറക്കാറില്ല. എന്നാല്‍ പ്രണയത്തിനു മുന്നില്‍ പണം വെറും നിസാരമെന്ന് കാണിച്ചു തരുകയാണ് ആഞ്ജലീന് എന്ന കോടീശ്വര പുത്രി.
മലേഷ്യന്‍ വ്യവസായ പ്രമുഖനായ ഖൂ കായ് പെങ്ങിന്റെ മകളാണ് 34-കാരിയാണ് ആഞ്ജലീന്. മലയന്‍ യുണൈറ്റഡ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനാണ് 78-കാരനായ കായ്പെയ്. ഫോര്‍ബ്സ് തയാറാക്കിയ പട്ടിക പ്രകാരം 300 മില്യണ്‍ യുഎസ് ഡോളറാണ് ഖൂ കായ് പെങ്ങിന്റെ ആസ്തി.
ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ പഠിക്കുന്നതിനിടയില്‍ പരിചയപ്പെട്ട ഫ്രാന്‍സിസിനു വേണ്ടിയാണ് അവള് കോടികളുടെ പൂര്വസ്വത്ത് ഉപേക്ഷിച്ചത്. മകളുടെ പ്രണയത്തെ അച്ഛന് നിരാകരിച്ചതോടെയാണ് കുടുംബാംഗങ്ങളേയും പൂര്‍വാര്‍ജിത സ്വത്തും ഉപേക്ഷിച്ച് ഫ്രാന്‍സിസിന് ഒപ്പം താമസിക്കാന്‍ ആഞ്ജലീന് തീരുമാനിച്ചത്.
അച്ഛനും ബന്ധുക്കളും എതിര്‍ത്തെങ്കിലും ആഞ്ജലീന് ഫ്രാന്‍സിസിനെ തന്നെ വിവാഹം കഴിക്കുകയായിരുന്നു. ലളിതമായി നടന്ന ആ വിവാഹചടങ്ങുകളില്‍ ആകെ 30 പേര് മാത്രമാണ് പങ്കെടുത്തത്.
https://www.facebook.com/Malayalivartha