ഐസ്‌ക്രീം കോണുകളുടെ ചിത്രമോ മാതൃകയോ കണ്ടാല്‍ വെറുതേ പോകാത്ത ഒരു യുവാവ്!
ജപ്പാനില്‍ വഴിയരികിലൊക്കെ ഐസ്‌ക്രീം കോണിന്റെ മാതൃകകള്‍ ഉണ്ടാക്കി പ്രദര്‍ശിപ്പിക്കുന്ന രീതിയുണ്ട്. എന്നാല്‍ വഴിയില്‍ എവിടെയെങ്കിലും ഐസ്‌ക്രീം കോണുകളുടെ ഇത്തരം ചിത്രമോ മാതൃകയോ കണ്ടാല്‍ വെറുതേ പോകാത്ത ഒരു യുവാവ് ഉണ്ട്. ജാസന്‍ വോങ് എന്നാണ് പുള്ളിയുടെ പേര്.
ഐസ്‌ക്രീം കോണിന്റെ മാതൃകകള്‍ കണ്ടാല്‍ പിന്നെ പല പോസിലുള്ള സെല്‍ഫികളാണ് ആശാന്‍ എടുക്കുന്നത്.
ജാപ്പനീസുകാര്‍ക്ക് ഇപ്പോള്‍ ഐസ്‌ക്രീം മാതൃക നിര്‍മ്മിക്കാന്‍ സാധിക്കാത്ത സ്ഥതിയായി എന്നു പറഞ്ഞാലും തെറ്റില്ല. കാരണം അവിടെ നിന്നൊക്കെ ഈ യുവാവ് ചിത്രമെടുക്കാന്‍ തുടങ്ങും.
ജാസന്‍ പോസ് ചെയ്ത ചിത്രങ്ങള്‍ എടുത്തത് പിതാവാണ്. വെറുതെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതാണെങ്കിലും ചിത്രങ്ങള്‍ പെട്ടെന്നു തന്നെ വൈറലായി.
തന്റെ മാതാപിതാക്കള്‍ വിവാഹമോചിതരായ ശേഷം താന്‍ പിതാവിനൊപ്പം ആസ്വദിച്ച കുറേ നിമിഷങ്ങളില്‍ എടുത്തതാണ് ഈ ഐസ്‌ക്രീം ചിത്രങ്ങളെന്നാണ് ജാസന്‍ പറയുന്നത്. ഈ ചിത്രങ്ങള്‍ക്ക് നിരവധി പേര്‍ നല്ല അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നുവെന്നും ജാസന്‍ പറയുന്നു.
https://www.facebook.com/Malayalivartha