ശല്യമാകാതിരിക്കാന്‍ കുട്ടിയെ, മാതാപിതാക്കള്‍ ലോക്കറില്‍ ഇട്ട് പൂട്ടി!
ചൈനയില്‍ മാതാപിതാക്കള്‍ തങ്ങളുടെ കുട്ടിയെ ലോക്കറില്‍ വെച്ച് പൂട്ടി. എന്നാല്‍ ഇത് എന്തിനെന്ന് അറിയുമ്പോഴാണ് ആരും ഞെട്ടി പോകുന്നത്.
കുളത്തില്‍ കുളിച്ച് തിമര്‍ക്കുമ്പോള്‍ കുട്ടി ഒരു ശല്യമാകാതെ ഇരിക്കാനാണ് മാതാപിതാക്കള്‍ ഇത്തരത്തില്‍ ചെയ്തത്. പൂളിലെ ജീവനക്കാര്‍ കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയതോടെയാണ് സംഭവം പുറത്തായത്. ഉടന്‍ തന്നെ ജീവനക്കാരന്‍ ബഹളം വെച്ച് കുട്ടിയെ, തുറന്ന് എടുപ്പിക്കുകയായിരുന്നു.
സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നുണ്ട്. ഇത്രയും ഉത്തരവാദിത്വമില്ലാത്ത മാതാപിതാക്കള്‍ എവിടെയാണുള്ളതെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നത്.
സ്വന്തം സുഖത്തിന് വേണ്ടി എന്തും ചെയ്യുന്നവരാണ് ഇവരെന്നും ആളുകള്‍ പ്രതികരിക്കുന്നു. ഭാവിയില്‍ കുട്ടിക്ക് പല മാനസിക അസുഖങ്ങള്‍ക്കും മാതാപിതാക്കളുടെ ഈ പ്രവൃത്തി കാരണമായേക്കാമെന്നാണ് ഒരാള്‍ ആശങ്കപ്പെടുന്നത്. എന്നാല്‍ സംഭവത്തില്‍ മാതാപിതാക്കള്‍ കൂടുതല്‍ പ്രശ്‌നങ്ങളെ നേരിട്ടിട്ടുണ്ടോ എന്നത് വ്യക്തമല്ല.
https://www.facebook.com/Malayalivartha