അമൂല്യമായ സഹോദരബന്ധം തിരിച്ചുപിടിക്കാനായി ഉണ്ടായിരുന്ന പൊന്നെല്ലാം ചെലവിട്ടു!
ഷാര്‍ജ വിമാനത്താവളത്തില്‍ കാത്തിരുന്ന ഓരോ മിനിറ്റും മണിക്കൂറുകള്‍ പോലെ തോന്നിച്ചു സമീറക്ക്. പതിനാറു വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈവിട്ടുപോയ കുഞ്ഞനുജന്‍ ഹനി വന്നിറങ്ങുന്നതും കാത്തിരിക്കുകയായിരുന്നു അവര്‍. വിമാനത്താവളത്തില്‍ നിന്നിറങ്ങി ഒരു പാട്‌നേരം അവര്‍ പരസ്പരം നോക്കി നിന്നു. തങ്ങള്‍ ഒരുമിച്ചുവെന്ന് ഹനിക്കും സമീറക്കും വിശ്വസിക്കാനായില്ല. കുഞ്ഞായിരുന്നപ്പോഴുള്ള അവന്റെ സംസാര ശൈലിയും ചിരിയുമെല്ലാം സമീറയുടെ മനസില്‍ തെളിഞ്ഞു.
കുഞ്ഞാങ്ങള അറബ ്‌ശൈലിയില്‍ പേരു ചൊല്ലി വിളിച്ചപ്പോള്‍ സമീറ പറഞ്ഞു കൊടുത്തു, ഞാന്‍ ഇത്താത്തയാണ്. എന്നെ അങ്ങിനെ വിളിക്കണം ഹനീ. സമാഗമത്തിന്റെ ആഹ്ലാദം കണ്ടു നിന്നവരുടെയൂം കണ്ണുകള്‍ നനയിച്ചു. സുഡാനില്‍ നിന്ന് കോഴിക്കോട് പെരുമണ്ണയിലെത്തി വിവാഹം കഴിച്ച പിതാവ്, ഹനി നടക്കാവിലെ നഴ്‌സറിയില്‍ പഠിക്കുമ്പോഴായിരുന്നു, ഉമ്മ നൂര്‍ജഹാനില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും അവനെ വേര്‍പെടുത്തി സ്വന്തം നാട്ടിലേക്ക് കൊണ്ടുപോയത്.പിന്നീട് നാടുമായി ഒരുതരത്തിലൂം ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. അനിയനെ ഇനി ഒരിക്കലും കാണാനാവില്ല എന്ന്ഉ റപ്പിച്ചിരുന്നു സമീറയും സഹോദരിമാരും.
എന്നാല്‍, ഉമ്മയുടെ പണ്ടത്തെ ഫോട്ടോയും വിവാഹ സര്‍ട്ടിഫിക്കറ്റും മറ്റു വിവരങ്ങളുമെല്ലാം പിതാവിന്റെ ശേഖരത്തില്‍ നിന്ന് കണ്ടെടുത്ത ഹനി സുഡാന്‍ സന്ദര്‍ശിച്ച മണ്ണാര്‍ക്കാട് സ്വദേശി ഫാറൂഖിന് നല്‍കിയതാണ് വഴിത്തിരിവായത്. മറ്റൊരു വിവാഹം ചെയ്ത പിതാവ് തന്നെ വല്ലാതെ അവഗണിക്കുകയാണെന്നും ഉമ്മയുടെ അരികില്‍ എത്താന്‍ ആഗ്രഹമുണ്ടെന്നും ഹനി ഇയാളോട് പറഞ്ഞു. ഫാറൂഖ് നല്‍കിയ വിവരങ്ങള്‍ അബൂദബിയിലുള്ള സുഹൃത്ത റഹീം പൊയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
സുഡാനി യുവാവ് കേരളത്തിലുള്ള ഉമ്മയെ തേടുന്നു എന്ന വിവരമറിഞ്ഞ് ബന്ധുക്കളിലൊരാളായ ഷിഹാബ് ബന്ധപ്പെടുകയായിരുന്നു. വര്‍ഷങ്ങളായി കരഞ്ഞു കാത്തിരിക്കുന്ന മകനെ കണ്ടെത്തിയെന്ന സന്തോഷ വര്ത്തമാനം കോഴിക്കോടുള്ള വീട്ടിലിരുന്ന് ഉമ്മ നൂര്‍ജഹാന്‍ കേട്ടു. തുടര്‍ന്നാണ് ജീവിത കഷ്ടപ്പാടിന് അല്‍പമെങ്കിലും ആശ്വാസമാവാന്‍ ദുബൈയില്‍ ഒരു കടയില്‍ ജോല്‍ യു.എ.ഇയില്‍ എത്തിച്ചത്.
കൈയില്‍ അവശേഷിച്ചിരുന്ന പൊന്നെല്ലാം അമൂല്യമായ സഹോദരബന്ധം തിരിച്ചുപിടിക്കാനായി അവര്‍ ചെലവിട്ടു. വെള്ളിയാഴ്ചയുടെ അവധി ദിവസം മുഴുവന്‍ ആങ്ങളയും പെങ്ങളുമിരുന്ന് 16 വര്‍ഷങ്ങളിലെ വിശേഷങ്ങള്‍ പറഞ്ഞു. ഉമ്മയുമായി വീഡിയോ കോള്‍ ചെയ്ത ഹനിക്ക് ഉടനെ കേരളത്തിലെത്തി നേരില്‍ കാണണമെന്ന് മോഹമുണ്ട്. പക്ഷെ വാടകവീട്ടിലെ അവസ്ഥ അതിന് തടസമാണ്. സന്ദര്‍ശക വിസ കാലാവധി തീരുന്നതിന് മുമ്പ് യു.എ.ഇയില്‍ ഒരു ജോലി സംഘടിപ്പിച്ച ശേഷം.ഉമ്മയെ സന്ദര്‍ശിക്കാനാണ് സുഹൃത്തുക്കളുടെ ഉപദേശം. ഒരിക്കലും കാണാനാവില്ലെന്ന് കരുതിയ അനുജനെ കണ്മുന്നിലെത്തിച്ചു തന്ന ദൈവകാരുണ്യം എല്ലാം എളുപ്പമാക്കി നല്‍കും എന്ന ഉറച്ച വിശ്വാസത്തിലാണ്‌സമീറ.
https://www.facebook.com/Malayalivartha