രണ്ട് മക്കളുടെ അമ്മയായ യുവതി കാണിച്ച അഭ്യാസം!
മണിക്കൂറില്‍ 120 മൈല്‍ വേഗത്തില്‍ കാറോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ച വീട്ടമ്മയെ പോലീസ് ചെയ്‌സ് ചെയ്ത് പിടികൂടി. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലാണ് സംഭവം. മേഗന്‍ നോളന്‍ എന്ന 24കാരിയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതിയെയാണ് പോലീസ് പിടികൂടിയത്.
കോടതിമുറിയിലെത്തിയ യുവതിയെ ജഡ്ജ് രൂക്ഷമായാണ് വിമര്‍ശിച്ചത്. സംഭവത്തിന്റെ വീഡിയോ കണ്ട ശേഷം തന്റെ 15 വര്‍ഷത്തിലെ കരിയറില്‍ ഇതുവരെ കണ്ട ഏറ്റവും അപകടം പിടിച്ചതും മോശം ഡ്രൈവിങ്ങുമാണ് ഇതെന്നാണ് അദ്ദേഹം പറഞ്ഞത്. സെല്‍ഫിഷ് ആയതും വെറും വെറും നാണംകെട്ടതുമായ ഡ്രൈവിങ്ങെന്നും അദ്ദേഹം പരിഹസിച്ചു.
നോളന്‍ ഒരു ടീച്ചിങ് അസ്സിസ്റ്റന്റായിട്ടാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസം കൂട്ടുകാരുമായി മദ്യപിച്ച ശേഷമാണ് അതിവേഗത്തില്‍ കാര്‍ ഓടിച്ച് ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചത്.ആദ്യം പോലീസ് ഒരു ട്രാഫിക് സിഗ്‌നലില്‍ കുടുങ്ങിയെങ്കിലും രണ്ടാം പട്രോള്‍ സംഘത്തെ വിവരമറിയിച്ചതനുസരിച്ച് അവര്‍ നോളനെ പിന്തുടരുകയായിരുന്നു. 20 മിനിറ്റത്തെ സാഹസിക ഡ്രൈവിങ്ങിന് ശേഷം കാറിന്റെ എഞ്ചിനില്‍ നിന്നും പുകയുയര്‍ന്നതിനെത്തുടര്‍ന്നാണ് നോളന്‍ കാര്‍ നിര്‍ത്തിയത്.
ഇന്‍ഷുറന്‍സ് ഇല്ലാതെയാണ് നോളന്‍ കാറോടിച്ചത്. വന്‍ തുക പിഴയും ജയില്‍ തടവും ജഡ്ജ് വിധിച്ചു.
https://www.facebook.com/Malayalivartha