15 അടിയോളം വലിപ്പമുള്ള മുതലക്കുഞ്ഞിനെ വെള്ളത്തില്‍ കണ്ടെത്തിയത് ഭീതി പരത്തി
ഭീതി പരത്തി 15 അടിയോളം വലിപ്പമുള്ള മുതലക്കുഞ്ഞിനെ സോമര്‍സെറ്റിലെ ചൂ വാലി റിസര്‍വോയറിലെ
വെള്ളത്തില്‍ കണ്ടെത്തി.
അമേരിക്കയില്‍ കണ്ടിട്ടുള്ള മുതലകള്‍ 11 അടിയോളം വലിപ്പം വയ്ക്കുന്നതാണ്. എന്നാല്‍ ഇവിടെ കണ്ടെത്തിയത് 15 അടി ഓളം വലിപ്പമുള്ള മുതക്കുഞ്ഞുങ്ങളെയാണ്.
ആളുകള്‍ ധാരാളം എത്തുന്ന പ്രദേശത്ത് നിന്നാണ് മുതലയെയും കണ്ടെത്തിയത്. അധികൃതര്‍ മുതല കുഞ്ഞിനെ പിടിച്ച് നിരീക്ഷപ്പോഴാണ് സാധാരണ തരത്തിലുള്ളവ അല്ലെന്ന് മനസ്സിലായത്.
എന്നാല്‍ ഏത് ഗണത്തില്‍ പെട്ടവയാണ് ഇതെന്ന് മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. ലണ്ടനില്‍ നിന്ന് എത്തുന്ന പ്രത്യേക സംഘം ഇതിനെ വിലയിരുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
ഇത് വെള്ളത്തില്‍ ഉള്ളതിനാല്‍ പൊതുജനങ്ങള്‍ക്ക് അപകടനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ പൂര്‍ണ്ണവളര്‍ച്ചയെത്തിയ മുതല ആക്രമണകാരികളാണെന്നാണ് അധികൃതര്‍ പറയുന്നത്.
ഇതിനെ ലൈസന്‍സില്ലാതെ വളര്‍ത്തുന്നതും കുറ്റമാണ്. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയ തരത്തിലുള്ള എത്രയെണ്ണം വെള്ളത്തില്‍ ഉണ്ട് എന്നുള്ളതാണ് അധികൃതരെ കുഴക്കുന്നത്.
https://www.facebook.com/Malayalivartha