ആര്‍ദ്രമീ പ്രണയഭാവം...നമ്മുടെ പ്രദേശത്ത് ഇങ്ങനെ ഇടപെടുന്ന എത്ര മുത്തശ്ശനേയും മുത്തശ്ശിയേയും കണ്ടിട്ടുണ്ടെന്ന് ചിന്തിച്ചു നോക്കൂ...!
സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോയും പലപ്പോഴും വൈറലാകാറുണ്ട്. അതിനൊക്കെ വ്യത്യസ്തമായ കാരണങ്ങളും ഉണ്ടായിരിക്കും. ബ്രെന്‍ഡ് കെല്ലി എന്നയാള്‍ എടുത്ത ഒരു ചിത്രവും ഇത്തരത്തില്‍ വൈറലാകുകയാണ്. എന്നാല്‍ ഈ ചിത്രം എല്ലാവരെയും ഒരു നിമിഷം ചിന്തിപ്പിക്കും.
98 ഡിഗ്രി ഫാരന്‍ഫീറ്റ് (36 ഡിഗ്രി സെല്‍ഷ്യസ്) ചൂടില്‍ തന്റെ ഭാര്യയ്ക്ക് ഭര്‍ത്താവ് സ്‌നേഹത്തോടെ കാറിലിരുന്ന് ഐസ്‌ക്രീം നല്‍കുന്നതാണ് ഈ ചിത്രം. എന്നാല്‍ ഈ ഭാര്യയുടെയും ഭര്‍ത്താവിന്റെയും പ്രായത്തെ കുറിച്ചും പെരുമാറ്റത്തെ കുറിച്ചുമാണ് സോഷ്യല്‍ മീഡിയ സംസാരിക്കുന്നത്.
98 ഡിഗ്രി ചൂടിലും അദ്ദേഹം ഒരിക്കലും സ്വയം ഐസ്‌ക്രീം കഴിക്കുന്നില്ല. കാറില്‍ കാലു ചവിട്ടുന്ന ഭാഗത്ത് ഒരു ടൗവ്വല്‍ ഇട്ട ശേഷം അതിലാണ് ഈ മുതിര്‍ന്നയാള്‍ ഇരിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യ കാറിലെ സീറ്റിലാണ് ഇരിക്കുന്നത്. ഈ പ്രായത്തിലും അദ്ദേഹത്തിന് തന്റെ ഭാര്യയോടുള്ള കരുതലും സ്‌നേഹവുമാണ് സോഷ്യല്‍ മീഡിയയില്‍ എല്ലാവരും പങ്കുവെയ്ക്കുന്നത്.
ചെറുപ്പക്കാര്‍ക്ക് ഈ മനുഷ്യന്‍ ഒരു പാഠമാണെന്നാണ് ഇവര്‍ പറയുന്നത്. എല്ലായ്‌പ്പോഴും ഈ സ്‌നേഹം നിലനിര്‍ത്തണമെന്നാണ് ഒരാള്‍ പ്രതികരിച്ചത്. ജീവതാവസാനം വരെ അദ്ദേഹത്തിന്റെ പ്രണയം കൂടെയുണ്ടാകട്ടെയെന്നാണ് മറ്റൊരാള്‍ പറഞ്ഞത്.
ഇവരുടെ പ്രണയം വിശുദ്ധമാണ്, മരിക്കാത്തതാണ്, ബഹുമാനിക്കേണ്ടതാണ് എന്നാണ് മറ്റൊരാള്‍ പറയുന്നത്. ചിത്രത്തിന് ഇതിനോടകം തന്നെ 700,000 ലൈക്കുകളും, 282,000 ഷെയറുകളും ലഭിച്ചിട്ടുണ്ട്. 6000-ലധികം കമന്റുകളാണ് ചിത്രത്തിന് ലഭിച്ചത്.
https://www.facebook.com/Malayalivartha