വീട്ടില്‍ 15 കാറുണ്ട്! പക്ഷേ, ശുചിമുറിയില്ല!
കാറും മറ്റു സൗകര്യങ്ങളുമൊക്കെയുണ്ടെങ്കിലും വീട്ടില്‍ ശൗചാലയം ഇല്ലാത്തവരാണ് രാജസ്ഥാനിലെ ഹിന്ദോളി നഗരവാസികളിലേറെയും.
സുവാലാക, മാജാറ സമുദായത്തില്‍പ്പെട്ട ഇവിടത്തെ താമസക്കാരില്‍ ശുചിമുറി സ്വന്തമായുള്ളവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം.
എന്നാല്‍ എല്ലാ വീട്ടിലും വാഹനങ്ങളുണ്ടെന്നുള്ളതാണ് രസകരമായ വസ്തുത.
സ്വന്തമായി 15 കാറുകള്‍ വരെ ഉള്ളവരുമുണ്ട്. ശൗചാലയത്തിനായി പണംമുടക്കാന്‍ ഇവിടുള്ളവര്‍ക്ക് താത്പര്യമില്ലത്രേ.
സര്‍ക്കാര്‍ പണം തന്നാല്‍ ശൗചാലയം പണിയാമെന്നും അല്ലാത്തപക്ഷം തല്‍സ്ഥിതി തുടരുമെന്നുമാണ് ഇവിടുള്ളവര്‍ പറയുന്നത്.
വീടുകളില്‍ ശൗചാലയം പണിയേണ്ടത് സര്‍ക്കാരിന്റെ ആവശ്യമാണെന്നാണ് ഇവിടത്തുകാരുടെ ധാരണ.
https://www.facebook.com/Malayalivartha