ട്രെയിന്‍-ബസ് യാത്രകള്‍ മടുത്തപ്പോള്‍ ഓഫീസില്‍ പോകാന്‍ ബെഞ്ചമിന്‍ കണ്ടെത്തിയത് മറ്റൊരു മാര്‍ഗ്ഗം
ഓഫീസിലേക്കുള്ള ട്രെയിന്‍-ബസ് യാത്രകള്‍ തിരക്ക് മൂലം നിങ്ങള്‍ക്ക് മടുപ്പുണ്ടാക്കുമ്പോള്‍ നിങ്ങള്‍ എന്താണ് ചെയ്യാറുള്ളത്, സ്വന്തമായി വാഹനം വാങ്ങാന്‍ ശ്രമിക്കും. അതിനും സാധിച്ചില്ലെങ്കില്‍ ആ യാത്രയോട് സ്വയം ഇഴുകി ചേരാന്‍ ആവതും ശ്രമിക്കും.
എന്നാല്‍ ബെഞ്ചമിന്‍ ഡേവിഡ് എന്ന 40-കാരന്‍ ചെയ്തത് ഇതൊന്നുമല്ല. കുറച്ച് കൂടി സാഹസികതയാണ്. തന്റെ ഓഫീസിലേക്കുള്ള രണ്ട് കിലോമീറ്റര്‍ നദിയില്‍ കൂടി നീന്തിയാണ് ബെഞ്ചമിന്‍ പോകുന്നത്. ജര്‍മനിയിലെ മ്യൂണിച്ചിലാണ് ഈ സാഹസികതയുമായി ബെഞ്ചമിന്‍ ജീവിക്കുന്നത്.
എല്ലാ ദിവസവും രാവിലെ ലാപ്‌ടോപ്പ്, വസ്ത്രങ്ങള്‍, ഷൂസ്, മൊബൈല്‍ഫോണ്‍ എന്നിവ എടുത്ത് തന്റെ ഓറഞ്ച് വാട്ടര്‍പ്രൂഫ് ബാഗില്‍ വെയ്ക്കും തുടര്‍ന്ന് ഇത് തോളില്‍ ഇട്ടുകൊണ്ട് നദി നീന്തി ഓഫീസിലേക്ക് പോകും. ഇത്തരത്തില്‍ ഒരു ആശയം മറ്റൊരാള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നത് കണ്ടിട്ടില്ലെന്നാണ് എല്ലാവരും പറയുന്നത്.
നദിയിലൂടെയുള്ള യാത്ര അപകടകരമാണെന്ന് ബെഞ്ചമിന്‍ പറയുന്നു. അതുകൊണ്ടു തന്നെ വെള്ളത്തിന്റൈ വരവും കാലാവസ്ഥയുമൊക്കെ താന്‍ പരിശോധിച്ചിട്ടേ നദിയിലേക്ക് ചാടുകയുള്ളുവെന്നും ബെഞ്ചമിന്‍ കൂട്ടിച്ചേര്‍ക്കുന്നു. നദിയില്‍ നീന്തി കയറുമ്പോള്‍ ഒരുപാട് ഉണര്‍വ്വ് ലഭിക്കുന്നുവെന്നാണ് ബെഞ്ചമിന്‍ പറയുന്നത്.
https://www.facebook.com/Malayalivartha