നിഷ്കളങ്കതയുടെ പ്രതീകമായ പ്രാവുകളെ ഉപയോഗിച്ച് തട്ടിപ്പ്
പണ്ട് കാലങ്ങളില്‍ സന്ദേശം കൈമാറാന്‍ ഉപയോഗിച്ചിരുന്ന ഒരു പക്ഷിയായിരുന്നു പ്രാവ്. എന്നാല്‍ ഇന്ന് ആളുകളെ കബളിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പ്രാവുകളെ ഉപയോഗിക്കുകയാണ് ആളുകള്‍.
ചൈനയിലെ ജിയാങ്‌സു പ്രവിശ്യയില്‍ നിന്നാണ് ഒരു പരാതി പോലീസിന് ലഭിച്ചത്. വിശ്വസിക്കുന്ന സന്ദേശ വാഹകരായ പ്രാവുകളെ ഒരു സംഘം ആളുകള്‍ ലോട്ടറി ഡ്രോണുകളായി ഉപയോഗിക്കുന്നുവെന്നാണ് ഒരു സ്ത്രീ നല്‍കിയ പരാതിയില്‍ പറയുന്നത്.
പ്രാവിന്റെ കാലില്‍ ലോട്ടറി കെട്ടി പറത്തും. ആള്‍ക്കാര്‍ ലോട്ടറി സ്‌ക്രാച്ച് ചെയ്ത് നോക്കും. അപ്പോള്‍ ലോട്ടറി അടിച്ചെന്ന് സംഘം അവരെ അറിയിക്കും. എന്നാല്‍ പണം ലഭിക്കാന്‍ വന്‍ തുക ടാക്‌സ് ആയി അടയ്ക്കണമെന്നാണ് പിന്നെ ഇവര്‍ പറയുന്നത്.
പരാതി നല്‍കിയ സ്ത്രീയോടും ഇത്തരത്തില്‍ വന്‍ തുക അടയ്ക്കാന്‍ ഈ തട്ടിപ്പ് സംഘം ആവശ്യപ്പെട്ടു. അതില്‍ സംശയം തോന്നിയ ഇവര്‍ പണം അടയ്ക്കാന്‍ തയാറാകാതെ പോലീസില്‍ പരാതിപെടുകയായിരുന്നു. ഇത്തരത്തില്‍ ലോട്ടറി ടിക്കറ്റ് ലഭിച്ചിട്ടുള്ളവര്‍ ഒരു കാരണവശാലും അവര്‍ പറയുന്നിടത്തേക്ക് പണം നല്‍കരുതെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha