ഓര്‍ഡര്‍ ചെയ്ത് കിട്ടിയ സാധനം കണ്ട് ചിരിക്കണോ കരയണോ എന്ന സ്ഥിതിയില്‍ പെണ്‍കുട്ടി
വേഗനിലെ ഒരു പതിനേഴുകാരി പെണ്‍കുട്ടി താന്‍ ഓര്‍ഡര്‍ ചെയ്ത സാധനം മേശപ്പുറത്ത് എത്തിയപ്പോള്‍ അത് കണ്ട് ഞെട്ടിപ്പോയി. ഒരു റെസ്‌റ്റോറന്റില്‍ വിശന്ന് വലഞ്ഞ് ചെന്ന് കയറിയതാണ് ഗാബി ജാര്‍വിസ് എന്ന പെണ്‍കുട്ടി.
ചെന്നപാടെ അവള്‍ ഒരു വെജിറ്റേറിയന്‍ പിസ്സ ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്നു. കുറച്ചു കഴിഞ്ഞ് ഹോട്ടല്‍ സ്റ്റാഫ് ഒരു പ്ലേറ്റില്‍ സംഭവം കൊണ്ടുവരികയാണ്. മേശയില്‍ വച്ചതും ഗാബി ഒരു നിമിഷം സ്തംഭിച്ച് പോയി.
പിസ്സ എന്ന പേരില്‍ കൊണ്ട് വന്നിരിക്കുന്നത് ഒരു പ്ലേറ്റ് നിറയെ സവാളയും തക്കാളിയും അരിഞ്ഞത്. ഉടന്‍ തന്നെ ഗാബി ഇതിന്റെ ചിത്രങ്ങളെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. അവസാനം പണവും പോയി വിശപ്പും മിച്ചം.
https://www.facebook.com/Malayalivartha