ലോകത്തെ ഉയരം കൂടിയ കെട്ടിടങ്ങളില്‍ പതിനഞ്ചാമത്തെ സ്ഥാനമുള്ള കെട്ടിടത്തിനുമുകളില്‍ കൈയ്യില്‍ ഒരു സെല്‍ഫി സ്റ്റിക്കുമായി ഒരു കൂട്ടം ചെറുപ്പക്കാര്‍
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിലൊന്നില്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ കയറി. കൈയ്യില്‍ ഒരു സെല്‍ഫി സ്റ്റിക്കുമായി. അപ്പോള്‍ തന്നെ ഊഹിക്കാമല്ലോ ഇവരുടെ ഈ സാഹസം എന്തിനായിരുന്നു എന്ന്!
അതെ സെല്‍ഫിയെടുക്കാന്‍ വേണ്ടിയാണ് ഈ ചെറുപ്പക്കാര്‍ 450 മീറ്റര്‍ ഉരത്തിലുള്ള കെട്ടിടത്തിന് മുകളില്‍ കയറിയത്.
ചൈനയിലെ ഉയരം കൂടിയ കെട്ടിടങ്ങളില്‍ ആറാം സ്ഥാനവും ലോകത്തെ ഉയരം കൂടിയ കെട്ടിടങ്ങളില്‍ പതിനഞ്ചാമത്തെ സ്ഥാനവുമാണ് ചെറുപ്പക്കാര്‍ കയറിയ കെട്ടിടത്തിനുള്ളത്.
ചെറുപ്പക്കാര്‍ എടുത്ത സെല്‍ഫികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
ഉയരം കൂടിയ കെട്ടിടങ്ങളില്‍ കയറുക എന്നതാണ് തന്റെ പ്രധാന വിനോദമെന്ന് ഈ സാഹസത്തില്‍ പങ്കാളിയായിരുന്ന 23-കാരനായ തോങ് ഹു പറയുന്നു. നിരവധി കെട്ടിടങ്ങളില്‍ താന്‍ കയറിയിട്ടുണ്ടെന്നും തോങ് പറയുന്നു.
അതേസമയം ഈ കെട്ടിടത്തിന് മുകളില്‍ കയറണമെങ്കില്‍ പ്രത്യേക അനുവാദം നേടണം. എന്നാല്‍ ചെറുപ്പക്കാര്‍ നിയമങ്ങള്‍ ലംഘിച്ചാണ് ഇതിന് മുകളില്‍ എത്തിയത്. സംഭവത്തില്‍ ഇവരെ അറസ്റ്റ് ചെയ്യാനുള്ള ഒരുക്കത്തിലാണ് പോലീസ്.
https://www.facebook.com/Malayalivartha