മേക്ക്അപ്പിലൂടെ മായാലോകം സൃഷ്ടിക്കുന്ന മിമി ചോയി
മിമി ചോയി എന്ന 31-കാരിയായ മുന്‍ അദ്ധ്യാപികയ്ക്ക് ചിത്രങ്ങള്‍ തീര്‍ക്കാന്‍ ഒരു ക്യാന്‍വാസ് ആവശ്യമില്ല. അവര്‍ അതിനായി തന്റെ മുഖം തന്നെയാണ് ഉപയോഗിക്കുന്നത്.
അക്ഷരാര്‍ത്ഥത്തില്‍ കണ്ണിന് ഒരു മായാലോകം തന്നെ സൃഷ്ടിക്കുകയാണ് മിമി മേക്ക്അപ്പിലൂടെ ചെയ്യുന്നത്. മാജിക്കല്‍ ഇല്യൂഷന്‍ ഒരു മാസ്മരികതയാണ് മിമി സൃഷ്ടിക്കുന്നത്. ഭയപ്പെടുത്തുന്ന, ആഹ്ലാദിപ്പിക്കുന്ന, അദ്ഭുതപ്പെടുത്തുന്ന മേക്ക്അപ്. അതും മുഖങ്ങളില്‍.
മുഖം പല കഷ്ണങ്ങളാക്കി ചോര വാര്‍ന്നൊലിക്കുന്ന തരത്തിലും, പല കണ്ണുകള്‍ വരച്ചും, ഒക്കെയാണ് മിമി വിസ്മയം തീര്‍ക്കുന്നത്. കറുത്ത ഐലൈനറാണ് മിമി കൂടുതലായി ഉപയോഗിക്കുന്നത്. മനുഷ്യരിലാണ് തന്റെ പരീക്ഷണങ്ങല്‍ ഇവര്‍ നടത്താറുള്ളത്.
അഞ്ച് മണിക്കൂറെടുത്താണ് തന്റെ ഓരോ വര്‍ക്കും മിമി പൂര്‍ത്തിയാക്കുന്നത്. താന്‍ ചെയ്ത വര്‍ക്കുകള്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ മിമി പോസ്റ്റ് ചെയ്തിട്ടുണ്ട്. 300,000ലധികം ഫോളോവോഴ്‌സ് ഇവര്‍ക്കുണ്ട്.
മുന്‍പ് അദ്ധ്യാപികയായാണ് ഇവര്‍ ജോലി നോക്കിയിരുന്നത്. എന്നാല്‍ അതില്‍ സംതൃപ്തി തോന്നാതിരുന്നത് കൊണ്ടാണ് തന്റെ ഇഷ്ടപ്പെട്ട ഈ മേഖലയിലേക്ക് കടന്നതെന്ന് മിമി പറയുന്നത്.
മുന്‍പ് ബ്രൈഡല്‍ മേക്ക്അപ് ആയിരുന്നു താന്‍ ചെയ്തിരുന്നതെന്നും പിന്നീട് വെറുതെ മേക്ക്അപ് ചെയ്ത് പരീക്ഷിക്കുന്നതിനിടയിലാണ് ആര്‍ട്ട് മേക്ക്അപ്പിലേക്ക് കടന്നതെന്ന് മിമി പറയുന്നു. തന്റെ വര്‍ക്കുകള്‍ക്ക് ആളുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മിമി പറയുന്നു.
അദ്ധ്യാപന ജോലി നഷ്ടപ്പെടുത്തിയെങ്കിലും ഈ ജോലി ചെയ്യാന്‍ തന്നെ പ്രോത്സാഹിപ്പിച്ചു കൊണ്ട് മാതാപിതാക്കളും കൂടെയുണ്ടെന്ന് മിമി പറയുന്നു.
https://www.facebook.com/Malayalivartha