ഈ ഹോട്ടലിന്റെ പ്രത്യേകത എന്താണെന്ന് കണ്ടറിയൂ..
ജപ്പാനിലെ ഈ ഹോട്ടലിന് മാത്രമായ ഒരു പ്രത്യേകത ഉണ്ട്. രുചിയേറിയ എന്തെങ്കിലും വിഭവത്തെ കുറിച്ചാണ് പറയുന്നതെന്ന് കരുതുന്നുവെങ്കില്‍ തെറ്റി. കാരണം വിഭവത്തെ കുറിച്ചല്ല പറയാന്‍ പോകുന്നത്.
ഇവിടെ രുചിയുള്ള ഭക്ഷണം വിളമ്പുന്ന പരിചാരകനെ കുറിച്ചാണ്. ഇവിടെ ഭക്ഷണം വിളമ്പുന്നത് കുരങ്ങന്മാരാണ്. 29 വര്‍ഷമായി ഇവിടെ എത്തുന്നവരെ എല്ലാവരെയും സന്തോഷ പൂര്‍വ്വം സ്വീകരിക്കുന്നതും എന്ത് ഓര്‍ഡര്‍ ചെയ്താലും അതില്‍ ഒരു തെറ്റും വരുത്താതെ എടുത്ത് കൊണ്ടു വന്ന് നല്‍കുന്നതും ഈ കുരങ്ങന്മാരാണ്.
17 വയസുകാരനായ ഫുകു ചാനാണ് ഇപ്പോഴത്തെ പ്രധാന പരിചാരകനായ താരം. ചെക്ക് ഷര്‍ട്ടും പാവാടയുമാണ് വെയിറ്റര്‍ ഫുകു ചാനിന്റെ വേഷം.
ഹോട്ടലില്‍ ആളെത്തുമ്പോള്‍ തന്നെ ഫുകു ചാന്‍ ഓര്‍ഡറും കാത്ത് ഓടി എത്തും. മനുഷ്യരേക്കാളും കാര്യമായാണ് കുരങ്ങന്മാര്‍ ഓടി നടന്ന് ജോലി ചെയ്യുന്നത്. ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും എത്തുന്നവര്‍ക്ക് കുരങ്ങന്മാര്‍ തന്നെയാണ് ഭക്ഷണം കൊടുക്കുന്നത്.
കുരങ്ങന്‍ ഭക്ഷണവുമായി ഓടി നടക്കുന്ന കാഴ്ച ഇവിടെ എത്തുന്നവരെ ഒരുപാട് രസിപ്പിക്കാറുണ്ട്. ഇവിടെ എത്തുന്ന അതിഥികളും പഴവും മറ്റും കൊടുത്ത് കുരങ്ങന്മാരെ സല്‍ക്കരിക്കാറുണ്ട്.
https://www.facebook.com/Malayalivartha