രക്ഷിക്കാനെത്തിയ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു
സമുദ്രനിരപ്പില്‍ നിന്ന് 11,000 അടി ഉയരത്തില്‍ അകപ്പെട്ടു പോയ ആളെ രക്ഷിക്കാന്‍ എത്തിയ ഹെലികോപ്റ്റര്‍ തിരിച്ച് പറന്നപ്പോള്‍ മൂക്കും കുത്തി വീണു. ഓസ്ട്രിയയിലെ ഏറ്റവും ഉയരം കൂടിയ മലനിരയിലായിരുന്നു സംഭവം.
ഹൃദയാഘാതമേറ്റ് അവശനിലയിലായ രോഗിയെ കൊണ്ടു പോകാനാണ് ഹെലികോപ്റ്റര്‍ ഇവിടേക്ക് എത്തിയത്. തുടര്‍ന്ന് ഹെലികോപ്റ്റര്‍ മലനിരയില്‍ ഇറങ്ങുകയും രോഗിയെ കയറ്റുകയും ചെയ്തു. എന്നാല്‍ തിരിച്ച് പറക്കാന്‍ ശ്രമിക്കുമ്പോള്‍ ഹെലികോപ്റ്റര്‍ വട്ടം കറങ്ങി മൂക്കും കുത്തി മലനിരയുടെ അറ്റത്തേക്ക് വീഴുകയായിരുന്നു.
36-കാരനായ പൈലറ്റും 56-കാരനായ രോഗിയും 53-കാരനായ സഹായിയുമായിരുന്നു ഹെലികോപ്റ്ററില്‍ അപ്പോഴുണ്ടായിരുന്നത്.
മലകയറി കൊണ്ടു നിന്ന മറ്റൊരാള്‍ സംഭവത്തിന്റെ ദൃക്‌സാക്ഷിയായിരുന്നു. എന്നാല്‍ അദ്ഭുതമെന്നു പറയട്ടേ രോഗിയായ 53-കാരന്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ആര്‍ക്കും ഗുരുതരമായ പരിക്കുകള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. ഇത്രയും ഭാഗ്യകരമായ അപകടം മുന്‍പ് താന്‍ കണ്ടിട്ടില്ലെന്നാണ് സംഭവത്തെ കുറിച്ച് ഒരാള്‍ പ്രതികരിച്ചത്.
https://www.facebook.com/Malayalivartha