മാതൃത്വം തുളുമ്പുന്നതിന്റെ ദൃശ്യങ്ങള്‍
മാതൃവാത്സല്യത്തിന്റെ പുതു മാതൃകകള്‍ സൃഷ്ടിക്കുന്ന വളര്‍ത്തുമൃഗങ്ങള്‍ ഒരു നാടിന് കൗതുകമാകുന്നു. വേറിട്ട ആ മാതൃക തീര്‍ത്ത, മുണ്ടൂര്‍ നൊച്ചിപ്പുള്ളി കുറുക്കും പൊറ്റവീട്ടില്‍ ഹരിദാസിന്റെ ഭാര്യ സൂധയുടെ വളര്‍ത്തുമൃഗമാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.ഒരാഴ്ച മുമ്പാണ് ഓമന മൃഗങ്ങളെ വളര്‍ത്തുന്നതില്‍ ആനന്ദം കണ്ടെത്തുന്ന സുധ, പത്തുദിവസമായി അമ്മയെ നഷ്ടമായ ആട്ടിന്‍ക്കുട്ടിയെ വാങ്ങിയത്.
വീട്ടിലെ മറ്റു ആടുകള്‍ക്കൊപ്പം കുപ്പിപാല്‍ നല്‍കി വളര്‍ത്താമെന്ന് കരുതിയാണ് വാങ്ങിയത്. കിടാവ് എത്തി അടുത്ത ദിവസം തന്നെ വളര്‍ത്തുനായയായ പപ്പി പ്രസവിച്ചു. എന്നാല്‍ പ്രസവിച്ച ഉടന്‍ തന്നെ പപ്പിയ്ക്ക് കുട്ടിയെ നഷ്ടമായി.
അല്‍പസമയത്തിനകം മുലപ്പാല്‍ നിറഞ്ഞ പപ്പി അസ്വസ്ഥത പ്രകടിപ്പിക്കാനാരംഭിച്ചു. അപ്പോഴാണ് സുധയ്ക്ക് ഒരു ബുദ്ധി ഉദിച്ചത്. അല്‍പം ആശങ്കയോടെയാണെങ്കിലും താന്‍ പുതിയതായി വാങ്ങിയ അമ്മ നഷ്ടമായ ആട്ടിന്‍ കുട്ടിയെ തെല്ലുഭയത്തോടെ സുധ പപ്പിക്കരികിലേക്ക് വിട്ടു. എന്നാല്‍ ആദ്യമൊന്നും ആ പരിശ്രമം വിജയം കണ്ടില്ല.
ഇതോടെ സുധയുടെ ഒരു ചെറുകൈ സഹായമെത്തി. ശേഷം ആട്ടിന്‍ കിടാവിനായി പപ്പി മുലപ്പാല്‍ ചുരത്താനാരംഭിച്ചു. വാര്‍ത്ത നാട്ടില്‍ പരന്നതോടെ ഒട്ടേറെ പേരാണ് ഈ അപൂര്‍വ മാതൃ-ശിശു ബന്ധം കാണാനായി സൂധയുടെ വീട്ടിലേക്കെത്തുന്നത്.
https://www.facebook.com/Malayalivartha