പുരുഷ ജനനേന്ദ്രിയം വളര്‍ന്ന് പെണ്‍കുട്ടികള്‍ ആണ്‍കുട്ടികള്‍ ആകുന്നു; ഞെട്ടിപ്പിക്കുന്ന പ്രതിഭാസവുമായി ഒരു രാജ്യം
കേട്ടാല്‍ ഞെട്ടുന്ന വാര്‍ത്തയുമായി കരിബിയന്‍ ദ്വീപു രാഷ്ട്രമായ ഡൊമിനിക് റിപബ്ലിക്കിലെ ഒരു ചെറുഗ്രാമം. ലാസ് സലിനസ് എന്ന ഗ്രാമത്തില്‍ പെണ്‍കുട്ടികള്‍ക്കു പ്രായപൂര്‍ത്തിയാകുമ്പോള്‍ പുരുഷ ജനനേന്ദ്രിയം വളരുന്നതായി കണ്ടുവരുന്നു.
ഗുവെഡോസ (guevedoces' )എന്നാണ് ഈ അവസ്ഥയ്ക്ക് പേര്. (12-ാം വയസ്സില്‍ ലിംഗം എന്നു തന്നെയാണ് ഈ വാക്കിനര്‍ത്ഥം). ലാസ് സലിനസിലെ 90-ല്‍ ഒരു കുട്ടിക്ക് ഈ അവസ്ഥ കണ്ടു വരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഗര്‍ഭകാലത്ത് ഡിഹൈഡ്രോടെസ്റ്റോസ്റ്റിറോണ് എന്നു വിളിക്കപ്പെടുന്ന പുരുഷലൈംഗിക ഹോര്‍മോണിന്റെ ഉല്‍പ്പാദനം തടയുന്ന എന്‍സൈമുകളില്‍ വരുന്ന തകരാറാണ് ഈ അപൂര്‍വ അവസ്ഥയിലേയ്ക്കു നയിക്കുന്നത്.
ഇതേ തുടര്‍ന്നു സ്ത്രീ ശരീരവുമായി ജനിക്കുന്ന ഒരാള്‍ക്കു പ്രായപൂര്‍ത്തിയാകുന്നതോടെ ടെസ്റ്റോസ്റ്റിറോണിന്റെ ഒഴുക്കു സംഭവിക്കുന്നു. ഇതോടെ പുരുഷ ജനനനേന്ദ്രിയം ഉണ്ടാകുകയും ശബ്ദത്തില്‍ മാറ്റം വരുകയും ചെയ്യും. 1970-കളില്‍ ഗ്രാമം സന്ദര്‍ശിച്ച ഡോക്ടര്‍ ജൂലിയാന് ഇമ്പെറാറ്റോവാണ് ഈ അപൂര്‍വ്വ സ്ഥിതിയേക്കുറിച്ച് ലോകത്തോട് ആദ്യമായി പറയുന്നത്. 40 വര്‍ഷം കഴിഞ്ഞും ഇത് ഒരു അത്ഭുതമായി തന്നെ തുടരുന്നു.
https://www.facebook.com/Malayalivartha