24 ഔണ്‍സ് ബിയര്‍ ബോട്ടിലിനുള്ളില്‍ ചത്ത പല്ലികള്‍
യുവാവ് വാങ്ങിയ ബിയര്‍ ബോട്ടിലിനുള്ളില്‍ ചത്ത പല്ലികളെ കണ്ടെത്തി. കാലിഫോര്‍ണിയയിലാണ് സംഭവം. 24 ഔണ്‍സ് ഉള്ള ബിയര്‍ ബോട്ടിലാണ് ജോര്‍ജ്ജ് ടൗബേ എന്ന യുവാവ് വാങ്ങിയത്. അതിലാണ് പല്ലികളെ കണ്ടത്.
ബിയര്‍ കഴിച്ച ഉടനെ വല്ലാത്ത അരുചിയാണ് യുവാവിന് തോന്നിയത്. എങ്കിലും കുടിച്ചു. നിമിഷങ്ങള്‍ക്കകം വയറിന് വേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടു. തുടര്‍ന്ന് ബോട്ടില്‍ പരിശോധിച്ചപ്പോഴാണ് ചത്ത പല്ലികളെ കണ്ടത്. എന്ത് ചെയ്യണമെന്ന് പരിഭ്രമിച്ച യുവാവ് ഉടന്‍ തന്നെ ആശുപത്രിയിലേക്ക് പോയി.
പല്ലി ജീവനോടെ ഉണ്ടായിരുന്നപ്പോഴാണ് ബോട്ടില്‍ പാക്ക് ചെയ്തതെന്നാണ് നിഗമനം. ആശുപത്രിയില്‍ എത്തിച്ച യുവാവിന് പനിയും പിടികൂടിയിരുന്നു. ഛര്‍ദ്ദിയും തുടരെ ഉണ്ടായിക്കൊണ്ടിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു.
എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ വയറ് വേദന അസഹ്യമാകുകയായിരുന്നു. തുടര്‍ന്ന് ആഴ്ചകളോളമുള്ള ചികിത്സയ്ക്ക് ശേഷമാണ് യുവാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടത്. ഇത്രയും ദിവസം യുവാവിന് ജോലിക്ക് പോകാനും സാധിച്ചില്ല. ഇപ്പോള്‍ ബിയര്‍ കമ്പനിയ്ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങിയിരിക്കുകയാണ് ജോര്‍ജ്ജ്.
https://www.facebook.com/Malayalivartha