ടോയ്‌ലറ്റ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച പണം ഉപയോഗിച്ച് മൊബൈല്‍ വാങ്ങി: ഭാര്യ എറിഞ്ഞുടച്ചു
സ്വച്ഛഭാരത് പദ്ധതി പ്രകാരം ടോയ്‌ലറ്റ് നിര്‍മ്മിക്കാന്‍ അനുവദിച്ച പണം ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ വാങ്ങി. വിവരമറിഞ്ഞ ഭാര്യ കക്കൂസ് പണിയുന്നത് വരെ ഇവിടെയാരും മൊബൈല്‍ ഉപയോഗിക്കില്ലെന്ന് പറഞ്ഞ് അത് എറിഞ്ഞുടച്ചു.
അവിടെയും തീര്‍ന്നില്ല പ്രതിഷേധം. കക്കൂസ് നിര്‍മ്മിക്കുന്നത് വരെ അനിശ്ചിതകാല നിരാഹാരവും തുടങ്ങി. ഒടുവില്‍ വട്ടിപ്പലിശക്കാരന്റെ കൈയില്‍ നിന്ന് വായ്പ എടുത്ത് കക്കൂസ് നിര്‍മ്മിച്ചാണ് പ്രശ്‌നം പരിഹരിച്ചത്.
ജാര്‍ഖണ്ഡ് സ്വദേശിയായ രാജേഷ് മഹാത്തോയാണ് ഭാര്യയ്ക്ക് മുന്നില്‍ സുല്ലിട്ടത്. ധന്‍ബാദ് ജില്ലയിലെ ബുലിയിലാണ് ശോചനാലയത്തിനായി സ്വച്ഛഭാരത് പരസ്യത്തിലെ സംഭവം ആവര്‍ത്തിക്കപ്പെട്ടത്.
ശോചനാലയം ഭര്‍ത്താവ് നിര്‍മ്മിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് രണ്ട് ദിവസം പച്ചവെള്ളം പോലും കുടിക്കാന്‍ ലക്ഷ്മി ദേവി തയാറായില്ല. രണ്ട് ദിവസമെടുത്തു തനിക്ക് പറ്റിയ തെറ്റ് മനസ്സിലാക്കാനെന്ന് രാജേഷ് പറയുന്നു.
ശോചനാലയം നിര്‍മ്മിക്കാന്‍ സ്വച്ഛഭാരത് പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് 12,000 രൂപ വീതം രണ്ട് തവണയായിട്ടാണ് നല്‍കിവരുന്നത്. 6000 രൂപ ആദ്യം അനുവദിക്കുകയും നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കഴിഞ്ഞാല്‍ ബാക്കി 6000 രൂപയും അനുവദിക്കും. ഇങ്ങനെയാണ് ഫണ്ട് അനുവദിക്കാറ്. ആദ്യം കിട്ടിയ വിഹിതമെടുത്താണ് സ്മാര്‍ട്ട് ഫോണ്‍ രാജേഷ് വാങ്ങിയത്.
https://www.facebook.com/Malayalivartha