ലണ്ടനില്‍ കടുവകള്‍ക്കു വേണ്ടി നഗ്‌നയോട്ടം
നൂറുകണക്കിന് ആളുകള്‍ നഗ്‌നരായി, ദേഹമാസകലം പുള്ളികള്‍ വരച്ച് തെരുവിലിറങ്ങുന്ന ലണ്ടന്‍ മൃഗശാലയിലെ വാര്‍ഷിക നഗ്‌നയോട്ടം കണ്ടാല്‍ നമ്മുടെ നാട്ടിലെ പുലികളിയാണോ എന്ന് തോന്നിപ്പോകും!
വംശനാശഭീഷണി നേരിടുന്ന കടുവകളുടെ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക്, ലണ്ടനിലെ സുവോളജിക്കല്‍ സൊസൈറ്റിക്കായി 35 ലക്ഷം രൂപയോളം സ്വരൂപിക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തവണ പരിപാടി സംഘടിപ്പിച്ചത്.
വ്യാഴാഴ്ച, മൃഗശാലയിലെ സന്ദര്‍ശകരുടെ സമയം അവസാനിച്ച ശേഷമാണ് നഗ്‌നയോട്ടം നടന്നത്. ശരീരത്തില്‍ പുള്ളികള്‍ പൂശിയും കടുവകളുടെ വേഷവിധാനങ്ങള്‍ ധരിച്ചും 300-ലധികം ആളുകളാണ് നഗ്‌നയോട്ടത്തില്‍ പങ്കെടുത്തത്. ഓട്ടം ഒരുമണിക്കൂറോളം നീണ്ടു.
നഗ്‌നരാകാന്‍ ധൈര്യം കാണിച്ചവരിലൂടെ സമാഹരിക്കുന്ന പണം ലോകമെമ്പാടുമുള്ള കടുവകളുടെ സംരക്ഷണപ്രവര്ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് പരിപാടിയുടെ സംഘാടകനായ ജെയിംസ് വ്രെന്‍ അറിയിച്ചു.
ഏവരും ആവേശത്തോടെയാണ് പരിപാടിയില്‍ പങ്കെടുത്തത്. മൃഗശാലയുടെ മൈതാനത്ത് ഒരു വട്ടം ചുറ്റാനാണ് ആവശ്യപ്പെട്ടത് എങ്കിലും നിരവധി തവണ ഓടിയ ശേഷമാണ് പലരും മടങ്ങിയതെന്നും അദ്ദേഹം വിവരിച്ചു.
സുമാത്രന്‍ കടുവകളുടെ സംരക്ഷണത്തിനായുള്ള വികസനപ്രവര്‍്ത്തനങ്ങള്‍ ലണ്ടന്‍ മൃഗശാലയില്‍ നടത്തിവരികയാണ്. എല്ലാ വര്‍ഷവും നഗ്‌നയോട്ടം ഇവിടെ നടത്തിവരുന്നു.
https://www.facebook.com/Malayalivartha