അക്വേറിയത്തിനുള്ളില്‍ നടന്ന ഒരു ജീവന്‍മരണ പോരാട്ടത്തിന്റെ വീഡിയോ
ജപ്പാനിലെ ഒരു അക്വേറിയത്തില്‍ നടന്ന ജീവന്‍മരണ പോരാട്ടമാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നത്. സന്ദര്‍ശകര്‍ നോക്കിനില്‍ക്കേ അക്വേറിയത്തിലെ കണവയെ വിഴുങ്ങാന്‍ ഒരു തെരണ്ടി നടത്തിയ ശ്രമവും ജീവന്‍ രക്ഷിക്കാന്‍ കണവ നടത്തുന്ന പോരാട്ടവുമാണ് വൈലാകുന്ന വീഡിയോ.
അപ്രതീക്ഷിതമായി നടന്ന ഈ പോരാട്ടം സന്ദര്‍ശകരെ ഭയപ്പെടുത്തിയെങ്കിലും അസുലഭമായി വിണുകിട്ടിയ ഈ കാഴ്ച ചിലര്‍ മൊബൈലില്‍ ചിത്രീകരിക്കുകയും ചെയ്തു. തിങ്കളാഴ്ച ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇതിനകം 94,000 പേര്‍ റീട്വീറ്റ് ചെയ്തു.
അക്വേറിയത്തിന്റെ അടിത്തട്ടിലിരുന്ന കണവയെ അപ്രതീക്ഷിതമായാണ് ആ ഭീമന്‍ തെരണ്ടി പിടികൂടിയത്. തെരണ്ടിയില്‍ നിന്ന് രക്ഷപ്പെടാന്‍ കണവ പതിവുപോലെ ശത്രുക്കള്‍ക്കെതിരെ നടത്തുന്ന മഷിപ്രയോഗം നടത്തി നോക്കി. എന്നാല്‍ വായിലായ ഇരയെ വിടാന്‍ തെരണ്ടിയും തയ്യാറായില്ല.
പൊരിഞ്ഞ പോരാട്ടത്തിനിടെ അക്വേറിയം മുഴുവന്‍ മഷി നിറഞ്ഞു. ഇതിനിടെ നടന്നത് എന്താണെന്ന് ആര്‍ക്കും കാണാന്‍ കഴിയുമായിരുന്നില്ല. പിന്നീട് നീന്തിപ്പോകുന്ന തെരണ്ടിയുടെ വായില്‍ നിന്നും മഷി ഒഴുകുന്നത് കണ്ടതോടെയാണ് കണവ അവന്റെ വയറ്റിലായി എന്നത് കാണികള്‍ക്ക് ബോധ്യമായത്.
സാധാരണയായി തെരണ്ടിയെ പോലെയുള്ള മത്സ്യങ്ങളെ പാര്‍പ്പിക്കുന്ന അക്വേറിയത്തില്‍ മറ്റ് മത്സ്യങ്ങളെ ഇടാറില്ല. ഇരയും എതിരാളിയും എങ്ങനെ ഒരു അക്വേറിയത്തില്‍ എത്തിയെന്ന ചോദ്യമാണ് കാണികള്‍ ചോദിക്കുന്നത്.
https://www.facebook.com/Malayalivartha