അനാഥാലയത്തിലേക്ക് നവജാതശിശുവിനെ കൊറിയര്‍ ചെയ്യാന്‍ ശ്രമിച്ച അമ്മയ്ക്ക് ജയില്‍ശിക്ഷ
ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയില്‍ നവജാതശിശുവിനെ ഒരു മാതാവ് അനാഥാലയത്തിലേക്ക് കൊറിയര്‍ ചെയ്യാന്‍ ശ്രമിച്ചു.
നവജാതശിശുവിനെ കറുത്ത പ്ലാസ്റ്റിക് ബാഗിലാക്കിയാണ് മാതാവ് അനാഥാലയത്തിലേക്ക് അയക്കാന്‍ ശ്രമിച്ചത്. എന്നാല്‍ കൊറിയര്‍ എടുക്കാന്‍ എത്തിയ ആള്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പോലീസിനെ വിളിച്ചതോടെ മാതാവ് പിടിക്കപ്പെടുകയായിരുന്നു.
രാവിലെ കൊറിയര്‍ എടുക്കാന്‍ വന്നയാള്‍ കറുത്ത പ്ലാസ്റ്റിക് കവറിനുള്ളിലാക്കിയ കൊറിയര്‍ എടുത്തു. അപ്പോള്‍ കുട്ടി കരയുന്ന ശബ്ദം കേട്ടു. കുഞ്ഞിന്റെ കരച്ചില്‍ കേട്ടിട്ടും മാതാവില്‍ നിന്ന് യാതൊരു ഭാവഭേദവും ഉണ്ടായില്ല.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊറിയറിനുള്ളില്‍ കുഞ്ഞാണെന്ന് മനസ്സിലായി. ഇയാള്‍ ഉടന്‍ തന്നെ സംഭവം പോലീസില്‍ അറിയിച്ചു. 24-കാരിയായ മാതാവാണ് ഈ ക്രൂരത ചെയ്തത്. പോലീസ് എത്തി കുഞ്ഞിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയുടെ മാതാവിനെ അഞ്ച് വര്‍ഷത്തെ ജയില്‍ വാസത്തിന് കോടതി ശിക്ഷിച്ചു
https://www.facebook.com/Malayalivartha