അമേരിക്കയുടെ ഭൂരിഭാഗവും പൂര്‍ണമായും ഇരുട്ടിലാക്കാന്‍ ഓഗസ്റ്റ് 21 എത്തുന്നു
അമേരിക്കയില്‍ ഓഗസ്റ്റ് 21 ന് തിങ്കളാഴ്ച സംഭവിക്കാന്‍ പോകുന്ന ഒരു പ്രതിഭാസത്തെ കുറിച്ചാണ് ഇപ്പോള്‍ എവിടെയും ചര്‍ച്ച. അടുത്ത തിങ്കളാഴ്ച അമേരിക്കയുടെ ഭൂരിഭാഗവും കുറച്ചു സമയത്തേക്ക് പൂര്‍ണമായും ഇരുട്ടിലാകും. തിങ്കളാഴ്ച ദിവസം സൂര്യന്‍ ചന്ദ്രന് പിന്നില്‍ മറയും. നട്ടുച്ചയ്ക്ക് പോലും നഗരങ്ങള്‍ ഇരുട്ടിലാകും. ഈ പ്രതിഭാസം വീക്ഷിക്കാനും ഗവേഷണങ്ങള്‍ക്കുമായി ശാസ്ത്രജ്ഞര്‍ ഒരുങ്ങി കഴിഞ്ഞു.
സൂര്യഗ്രഹണം കാണാന്‍ എത്തുന്ന സഞ്ചാരികളുടെ തിരക്കിനാല്‍ കഴിഞ്ഞ വര്‍ഷം തന്നെ ഹോട്ടലുകളുടെ എല്ലാം ബുക്കിങ് തീര്‍ന്നിരുന്നു. ആലോചിച്ചു നോക്കൂ ,അപ്പോള്‍ ആ ഗ്രഹണം എത്രത്തോളം പ്രധാനപ്പെട്ടതായിരിക്കുമെന്ന്! അമേരിക്ക രൂപീകരിച്ചതിനു ശേഷം (1776) ദൃശ്യമാകുന്ന ആദ്യത്തെ പൂര്‍ണഗ്രഹണമായിരിക്കും ഓഗസ്റ്റ് 21 നു ഉണ്ടാവാന്‍ പോകുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൂര്യഗ്രഹണം എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ അനുഭവമായിരിക്കും എന്നാണു ഓറിഗണില്‍ നടക്കുന്ന സോളാര്‍ഫെസ്റ്റിന്റെ സംഘാടകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. നാഷ്വില്ലെയിലെ സംഘാടകര്‍ പറയുന്നത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന സ്വര്‍ഗീയാനുഭവം എന്നാണ്. ഇത്രയും നന്നായി കാണാന്‍ പറ്റുന്ന തരത്തില്‍ 1970-നു ശേഷം ഒരു സൂര്യഗ്രഹണം ഇവിടെ ഉണ്ടായിട്ടില്ല. പന്ത്രണ്ടു സ്‌റ്റേറ്റുകളില്‍ ഉള്ളവര്‍ക്ക് ഇത് കാണാന്‍ സാധിക്കും.
https://www.facebook.com/Malayalivartha