ബ്രിട്ടനിലെ ആദ്യത്തെ ജെന്‍ഡര്‍ ഫ്‌ല്യൂയിഡ് കുടുംബം
ബ്രിട്ടണിലെ ലൂയീസ് ഡ്രാവെന്റെയും നിക്കിയുടേയും ജീവിതം മറ്റുള്ള ആരുടെയും ജീവിതത്തെക്കാളും വ്യത്യസ്തമാണ്. ബ്രിട്ടനിലെ ആദ്യത്തെ ജെന്‍ഡര്‍ ഫ്‌ല്യൂയിഡ് കുടുംബമാണ് ഇവര്‍. ഹോര്‍മോണ്‍ ചികിത്സയിലൂടെ ലൂയീസ് അമ്മയായി മാറിയപ്പോള്‍ ഹോര്‍മോണ്‍ ചികിത്സയിലൂടെ നിക്കി അച്ഛനായും മാറിയിരിക്കുകയാണ്.
തങ്ങളുടെ മകനായ സ്റ്റാര്‍ ക്ലൗഡിനെ അവര്‍ ആണ്‍കുട്ടിയെന്ന് വിളിക്കാതെ വ്യക്തിയെന്ന് വിളിച്ചാണ് വളര്‍ത്തുന്നത്. ലിംഗം അവന് മേല്‍ അടിച്ചേല്‍പ്പിക്കാതെ അത് തീരുമാനിക്കുന്നതിനുള്ള അവകാശം അവന് തന്നെ വിട്ട് കൊടുക്കാനാണ് ഈ ദമ്പതികള്‍ തീരുമാനമെടുത്തിരിക്കുന്നത്.
ലൂയീസ് പുരുഷനായിട്ടാണ് ജനിച്ചതെങ്കിലും ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റിലൂടെ സ്ത്രീയായി മാറുകയായിരുന്നു. എന്നാല്‍ നിക്കി സ്ത്രീയായിട്ടാണ് പിറന്നതെങ്കിലും തന്നില്‍ പുരുഷന്റെയും സ്ത്രീയുടെയും അംശങ്ങളുണ്ടെന്ന് അവര്‍ തിരിച്ചറിയുകയും ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റിലൂടെ പുരുഷനായി മാറുകയും ചെയ്യുകയായിരുന്നു.
മകന്‍ സ്റ്റാര്‍ ജനിക്കുന്നതിന് ഒരു വര്‍ഷം മുമ്പായിരുന്നു ലൂയീസ് സ്ത്രീയെ പോലെ ജീവിക്കാന്‍ ആരംഭിച്ചത്. എന്നാല്‍ തന്റെ എട്ടാം വയസ് മുതല്‍ സ്‌ത്രൈണത തന്നില്‍ നിറഞ്ഞിരുന്നുവെന്നും ലൂയീസ് വെളിപ്പെടുത്തുന്നു. ലൂയീസിനെ കണ്ടപ്പോഴായിരുന്നു നിക്കി താന്‍ ലെസ്ബിയന്‍ ആണെന്ന് ആദ്യമായി തിരിച്ചറിഞ്ഞത്. തുടര്‍ന്ന് 2011-ല്‍ ഒരു എല്‍ജിബിടി മീറ്റിംഗില്‍ വച്ച് നിക്കി പുരുഷനായി ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. 2012-ലായിരുന്നു ഇവര്‍ വിവാഹിതരായത്.
മകന്‍ സ്റ്റാര്‍ നിലവില്‍ മെയ്ക്കപ്പ് അണിയുകയും നഖങ്ങളില്‍ ചായം പൂശുകയും പാവകളുമായി കളിക്കുകയും ചെയ്യാറുണ്ട്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വസ്ത്രങ്ങള്‍ മാറി മാറി ധരിക്കുകയും ചെയ്യും. ഇത്തരത്തില്‍ അവന് ഏത് ലിംഗവും സ്വീകരിക്കാനുള്ള ആത്മവിശ്വാസമാണ് തങ്ങള്‍ പകര്‍ന്ന് നല്‍കുന്നതെന്നും ഇവര്‍ പറയുന്നു. സ്റ്റാര്‍ അവന്റെ അച്ഛനെ ഡാഡ എന്നാണ് വിളിക്കുന്നത്.
അച്ഛനായ നിക്കി ചില ദിവസങ്ങള്‍ ഒരു പുരുഷനെ പോലെയാണ് വേഷം ധരിച്ച് നടക്കുന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഹൈഹീല്‍സ്, ലിപ്സ്റ്റിക്ക്, ബ്രാ തുടങ്ങിയവ ധരിച്ച് സ്ത്രീയെ പോലെയും നടക്കും. തങ്ങള്‍ ജനിച്ച ജെന്‍ഡറില്‍ തന്നെ തുടരുകയായിരുന്നില്ലെന്നും ഇഷ്ടത്തിനനുസരിച്ച് മാറുകയായിരുന്നുവെന്നും ലൂയീസ് വിശദീകരിക്കുന്നു.
അതു പോലെ തന്നെ തങ്ങള്‍ മകനായ സ്റ്റാറിന് മേല്‍ ജെന്‍ഡര്‍ മുന്‍കൂട്ടി അടിച്ചേല്‍പ്പിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും അവന്‍ വലുതാവുമ്പോള്‍ ഇഷ്ടമുള്ള ലിംഗം തെരഞ്ഞടുത്തോട്ടെയെന്നും ലൂയീസ് പറയുന്നു.
https://www.facebook.com/Malayalivartha