സീ കുക്കുമ്പര്‍ കടത്താന്‍ ശ്രമിച്ചവര്‍ പിടിയില്‍
രാജ്യാന്തര വിപണിയില്‍ 10 ലക്ഷത്തോളം വിലവരുന്ന സീ കുക്കുമ്പര്‍ കടത്താന്‍ ശ്രമിച്ചവര്‍ പിടിയിലായി.
100 കിലോ സീ കുക്കുമ്പറുമായി ധനുഷ്‌ക്കോടിയിലാണ് രണ്ടുപേരെ തീരദേശ സംരക്ഷണസേന പിടികൂടിയത്.
ധനുഷ്‌ക്കോടിയില്‍ നിന്ന് ബോട്ടില്‍ ശ്രീലങ്കയിലേക്ക് കടത്താന്‍ ശ്രമിക്കവേയാണ് ഇവര്‍ അറസ്റ്റിലായത്.
കഴിഞ്ഞ ഓഗസ്റ്റ് 10-ന് മണ്ഢപം നോര്‍ത്ത് കടപ്പുറം വഴി കടത്താന്‍ ശ്രമിച്ച 300 കിലോ സീ കുക്കുമ്പറും തീരദേശ സംരക്ഷണ സേന പിടികൂടിയിരുന്നു. വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത വിഭാഗത്തില്‍ പെടുന്ന കടല്‍ ജീവിയാണ് സീ കുക്കുമ്പര്‍. വംശനാശ ഭീഷണി നേരിടുന്ന ഇവ പവിഴപ്പുറ്റുകളുടെ വിഭാഗത്തില്‍ പെടുന്നവയാണ്.
കടലിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന ഒരിനം കടല്‍ ജീവിയാണിത്.ഹോളോത്യൂയെറിയന്‍ എന്നാണിവയുടെ ശാസ്ത്രനാമം. ലോകത്താകമാനം ഏകദേശം 1717 വിഭാഗത്തില്‍ പെട്ട സീ കുക്കുമ്പര്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ ഭൂരിഭാഗവും ഏഷ്യാ പസഫിക് മേഖലയിലാണുള്ളത്.
സമുദ്രത്തിന്റെ സംതുലനാവസ്ഥ നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ജീവികളാണിവ. ഭക്ഷണത്തിനായി വേട്ടയാടുന്ന മനുഷ്യര്‍ തന്നെയാണ് ഇവരുടെയും പ്രധാന ശത്രു. ഇലാസ്തികതയുള്ള ശരീരമാണ് ഇവയുടേത്. അനധികൃത വേട്ടയാടല്‍ കാരണം ഇവയില്‍ പലതും വംശനാശത്തിന്റെ വക്കിലാണിന്ന്.
https://www.facebook.com/Malayalivartha