10 കിലോമീറ്ററോളം തുടര്‍ച്ചയായി കടലില്‍ നീന്തുന്ന ചെന്നായ്ക്കള്‍
പസഫിക് സമുദ്രത്തിലെ ബ്രിട്ടീഷ് കൊളംബിയയില്‍ ജീവിക്കുന്ന ഒരു പറ്റം ചെന്നായ്ക്കള്‍ അറിയപ്പെടുന്നത് കടല്‍ ചെന്നായ്ക്കള്‍ എന്നാണ്.
ഭൂഖണ്ഡങ്ങളില്‍ ജീവിക്കുന്ന സാധാരണ ചെന്നായ്ക്കളുമായി ഇവയ്ക്ക് ഏറെ വ്യത്യാസങ്ങളുണ്ട്.
ജനിതകപരമായി മാത്രമല്ല സ്വഭാവ രീതിയിലും ജീവിത രീതിയിലും വ്യത്യാസങ്ങളുണ്ട്.
ഈ വ്യത്യാസങ്ങളാണ് കടല്‍ ചെന്നായ്ക്കള്‍ എന്ന പേരിന് ഇവയെ അര്‍ഹരാക്കിയത്.
തുടര്‍ച്ചയായി മണിക്കൂറുകളോളം നീന്താന്‍ ശേഷിയുള്ളവരാണ് ഈ ചെന്നായ്ക്കള്‍.
സാധാരണ ചെന്നായകളെപ്പോലെ ഇവര്‍ അക്രമാസക്തരാകാറില്ല.
ബ്രിട്ടീഷ് കൊളംബിയ ദ്വീപ സമൂഹത്തിലെ വിവിധ ദ്വീപുകളിലായാണ് ഈ ചെന്നായ് കൂട്ടത്തിന്റെ താമസം.
കടല്‍ ജീവികളാണ് ഇവയുടെ പ്രധാന ഇരകള്‍. പ്രധാനമായും മത്സ്യങ്ങള്‍. തുടര്‍ച്ചയായി മണിക്കൂറുകളോളം നീന്താന്‍ ശേഷിയുള്ളവരാണ് ഈ ചെന്നായ്ക്കള്‍.
10 കിലോമീറ്ററോളം ദൂരം വരെ ഇവയ്ക്ക് തുടര്‍ച്ചയായി നീന്താനും കഴിയും. ദ്വീപുകളില്‍ നിന്ന് ദ്വീപുകളിലേക്ക് നീന്തിയെത്തേണ്ട സാഹചര്യമാണ് ഇവയെ മികച്ച ദീര്‍ഘദൂര നീന്തല്‍ക്കാരാക്കിയത്.
ശരീര വലിപ്പത്തിലും മറ്റു ചെന്നായ്ക്കളേക്കാള്‍ ഏറെ പിന്നിലാണിവര്‍. ശാന്ത സ്വഭാവവും ഇവയുടെ പ്രത്യേകതയാണ്.
ഇയാന്‍ മക് അലിസ്റ്റര്‍ എന്ന ഫോട്ടോഗ്രാഫര്‍ ആണ് ഇതുവരെ അത്രയൊന്നും പരിചിതമല്ലാതിരുന്ന ഈ കടല്‍ ചെന്നായ്ക്കളുടെ ജീവിതം ഇപ്പോള്‍ ലോകത്തിനു പരിചയപ്പെടുത്തിയത്.
പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് മക് അലിസ്റ്റര്‍ എടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
https://www.facebook.com/Malayalivartha