കുഞ്ഞിനെ കിടത്തുന്ന കട്ടിലിനുള്ളില്‍ വിഷപ്പാമ്പ്
കുഞ്ഞിനെ കിടത്തുന്ന തൊട്ടിലിനുള്ളില്‍ വിഷപ്പാമ്പിനെ കണ്ടെത്തി. പിഞ്ചു കുഞ്ഞിന്റെ തൊട്ടിലില്‍ വിഷപ്പാമ്പിനെ കണ്ട ഞെട്ടലിലാണ് മാതാപിതാക്കള്‍. കുട്ടിക്കു വേണ്ടി വിരിച്ചിരുന്ന പുതപ്പിനടിയില്‍ നിന്നാണ് വിഷപ്പാമ്പിനെ കണ്ടെത്തിയത്.
ഓസ്‌ട്രേലിയയിലെ സണ്‍ഷൈന്‍ കോസ്റ്റിലാണ് സംഭവം നടന്നത്. വിഷപ്പാമ്പായ യെല്ലോ ഫേസ്ഡ് വിപ് എന്ന പാമ്പിനെയാണ് തൊട്ടിലിനുള്ളില്‍ നിന്ന് കണ്ടെത്തിയത്.
ഇതു കടിച്ചാല്‍ കുട്ടികളില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും. വാക്വം ക്ലീനര്‍ ഉപയോഗിച്ച് തൊട്ടില്‍ വൃത്തിയാക്കുന്നതിനിടെയാണ് പാമ്പ് ഇതില്‍ നിന്ന് പുറത്തു ചാടിയത്.
മാതാപിതാക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് പാമ്പു പിടിക്കുന്ന സംഘം എത്തിയപ്പോള്‍ തൊട്ടിലിനു സമീപത്തു തന്നെ പാമ്പ് വിശ്രമിക്കുകയായിരുന്നു.
പാമ്പ് കുട്ടിയെ കടിച്ചിട്ടില്ലെന്ന് മാതാപിതാക്കള്‍ ഉറപ്പുവരുത്തി. ഒരു മീറ്ററോളം നീളമുള്ള പാമ്പിനമാണ് യെല്ലോ ഫേസ്ഡ് വിപ് സ്‌നേക്.
https://www.facebook.com/Malayalivartha