ഇപ്പോള്‍ വേണ്ടാന്ന് പലതവണ പറഞ്ഞതല്ലേ; എന്നിട്ടും കൈവിട്ടുപോയപ്പോള്‍
ഭാര്യ ഗര്‍ഭിണിയാണെന്നറിഞ്ഞ പോലീസുകാരന്‍ ഭര്‍ത്താവിന് ദേഷ്യം സഹിക്കാനായില്ല. തുടര്‍ന്ന് ഭാര്യയോട് ഗര്‍ഭം അലസിപ്പിക്കുള്ള വഴികള്‍ പലതും പറഞ്ഞു നോക്കി. അവള്‍ അത് ചെവിക്കൊള്ളില്ലെന്ന് മനസിലായതോടെ അയാള്‍ ദേഷ്യത്തോടെ ആ കടുംകൈ ചെയ്തു. അടി വയറ്റില്‍ ആഞ്ഞ് തൊഴിച്ചു.
തൊഴിയേറ്റ യുവതി അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ആന്ധ്രാപ്രദേശ് സ്‌പെഷ്യല്‍ പൊലീസ് അഞ്ചാം ബറ്റാലിയനിലെ വെങ്കിടേഷാണ് അഞ്ച് മാസം ഗര്‍ഭിണിയായ ഭാര്യ സുനിതയെ തൊഴിച്ചത്.
സുനിതയുടെ മാതാപിതാക്കളുടെ മുന്നില്‍ വച്ചായിരുന്നു വെങ്കിടേഷിന്റെ ക്രൂരത. ഗര്‍ഭഛിദ്രത്തിനുള്ള ഇയാളുടെ തുടര്‍ച്ചയായുള്ള നിര്‍ബന്ധത്തെ തുടര്‍ന്ന് കുറച്ചു നാളുകളായി സുനിത തന്റെ മാതാപിതാക്കളുടെ വീട്ടിലായിരുന്നു. ശനിയാഴ്ച സുനിതയെ തേടിയെത്തിയ വെങ്കിടേഷ് യുവതിയുമായി വഴക്കിടുകയും വയറ്റില്‍ തൊഴിക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha