കുഞ്ഞുടുപ്പ് ധരിച്ച് സുന്ദരികളായി നടക്കുന്ന ഗ്ലെന്‍ഷീലിംഗ് പെണ്‍പട... വീഡിയോ കാണാം
യു.കെയിലെ ഒരു കര്‍ഷകന്റെ പിടക്കോഴികള്‍ അല്പം ഗമയിലാണ് നടപ്പ്. പിങ്ക് നിറമുള്ള കുപ്പായമൊക്കെ ധരിച്ചാണ് ഇവര്‍ നടക്കുന്നത്. കാരണം മറ്റൊന്നുമല്ല. മറ്റ് കോഴികളെ പോലെ മുറ്റത്തും പരിസരത്തും മാത്രം ചുറ്റിത്തിരിയാന്‍ അവര്‍ക്ക് താല്‍പര്യമില്ല. അവസരം കിട്ടിയാല്‍ റോഡ് മുറിച്ച് കടന്ന് അയല്‍വാസികളുടെ പറമ്പിലും മറ്റും അവര്‍ കയറും. ചിലപ്പോള്‍ ഏറെദൂരം ഇങ്ങനെ ചുറ്റിത്തിരിഞ്ഞ് നടക്കുകയും ചെയ്യും.
അബദ്ധവശാല്‍ ഇവര്‍ക്ക് തിരിച്ചെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ എന്തുചെയ്യുമെന്ന ആശങ്കയാണ് ബെഡ് ആന്റ് ബ്രെക്ക്ഫാസ്റ്റ് ഫാം ഉടമയായ ലൂയിസ് ലെന്നോക്‌സിനെ ഇത്തരമൊരു പരീക്ഷണത്തിന് പ്രേരിപ്പിച്ചത്.
കോഴികളുടെ പിങ്ക് കുപ്പായത്തിന് പുറത്ത് ഗ്ലെന്‍ഷീലിംഗ് ഹൗസ് എന്നും ബിആന്റ്ബി ഫാമിന്റെ ഫോണ്‍ നമ്പറും തുന്നിചേര്‍ത്തിട്ടുണ്ട്. ഒറ്റപ്പെട്ടു പോകുന്ന കോഴികള്‍ എവിടെയെങ്കിലും അലഞ്ഞുതിരിയുന്നത് കണ്ടാല്‍ പെട്ടെന്ന് ശ്രദ്ധിക്കുന്നതിനും ഉടമയെ വിവരം അറിയിക്കുന്നതിനുമാണിത്.
ഗ്ലെന്‍ഷീലിംഗ് ഹൗസ് എന്ന ഫേസ്ബുക്ക് പേജിലാണ് ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പിങ്ക് കുപ്പായത്തില്‍ ഗ്ലെന്‍ഷീലിംഗ് ഗേള്‍സ് എത്ര സുന്ദരിമാരായിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്.
ലൂയിസിന്റെ ബുദ്ധി വിജയിക്കുമോ എന്ന് കണ്ടറിയേണ്ട കാര്യമാണ്. പിങ്ക് കുപ്പായത്തില്‍ വിലസുന്ന പിടക്കോഴികളുടെ വീഡിയോ കാണാം:
https://www.facebook.com/Malayalivartha