ഉഗ്രവിഷമുള്ള പാമ്പിനെ മകന്റെ കളിപ്പാട്ടത്തിനുള്ളില്‍ കണ്ടു;വീഡിയോ കാണൂ...
മകന്റെ കളിപ്പാട്ടത്തിനുള്ളില്‍ ഉഗ്രവിഷമുള്ള പാമ്പിനെ കണ്ടാല്‍ എന്തു ചെയ്യും. വീടിനുള്ളില്‍ ഏറ്റവും സുരക്ഷിതമെന്ന് നാം കരുതുന്ന സ്ഥലങ്ങളില്‍ ഉഗ്രവിഷമുള് ഇഴജന്തുക്കള്‍ കയറിയാല്‍ ആരായാലും ഭയന്ന് പോകും. അത്തരം ഒരു സാഹചര്യമുണ്ടായപ്പോള്‍ ക്വീന്‍സ്ലാന്‍ഡിലെ ഗോള്‍ഡ് കോസ്റ്റ് സ്വദേശിനിയായ ഈ അമ്മ ചെയ്തത് എന്താണെന്നോ?
മകന്‍ ഉണ്ടാക്കിയ ലെഗോ ടവറിനെ ചുറ്റിവരിഞ്ഞ് ഇരിക്കുന്ന പാമ്പിനെ കണ്ട് ആ അമ്മ ഇക്കാര്യം പാമ്പിനെ പിടിക്കുന്ന വിദഗ്ധരെ അറിയിച്ചു. പ്രദേശത്ത് കാണുന്ന പെരുമ്പാമ്പിന്റെ കുഞ്ഞാണെന്നാണ് ആ അമ്മ ആദ്യം കരുതിയത്.
എന്നാല്‍ അണലി വര്‍ഗത്തില്‍ പെട്ട ഉഗ്രവിഷമുള്ളതാണെന്ന് അറിഞ്ഞ് ആ അമ്മ ഞെട്ടി. അമ്മയുടെ മുഖത്തെ രക്തം അപ്പാടെ മാഞ്ഞുപോയെന്നാണ് പാമ്പുപിടുത്ത വിദഗ്ധനായ ടോണി ഹാരിസണ്‍ പറയുന്നത്. 1.7 മീറ്റര്‍ നീളമുള്ളതായിരുന്നു പാമ്പ്.
പാമ്പിന്റെ ചിത്രം ഗോള്‍ഡ് കോസ്റ്റ് ആന്റ് ബ്രിസ്‌ബെയ്ന്‍ സ്‌നേക്ക് കാച്ചേഴ്‌സിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതോടെ നിരവധി പേരാണ് അത് ഷെയര്‍ ചെയ്തത്. ഗാരേജിലൂടെയായിരിക്കാം പാമ്പ് കുട്ടിയുടെ മുറിയില്‍ കയറിയതെന്നാണ് ഇവര്‍ പറയുന്നത്.
https://www.facebook.com/Malayalivartha