ഈ ഫ്രീക്കന്‍ മുത്തശ്ശി ഇന്‍സ്റ്റഗ്രാമിലെ താരമാണ്!
മൂണ്‍ ലിന് എന്ന തായ്വാനി മുത്തശ്ശിക്ക് 88 വയസ്സുണ്ട്. എന്നാല്‍ ഈ പ്രായത്തിലുള്ള മുത്തശ്ശിമാര്‍ ഒതുങ്ങി കൂടി ഒരു മൂലയില്‍ ഇരിക്കുന്നത് പോലെ ഇരിക്കാന്‍ മൂണ്‍ ലിന്നിന് താല്പര്യമില്ല.
നല്ല സ്റ്റൈലായി വേഷം ധരിച്ച് എല്ലാവരെയും ഞെട്ടിക്കുകയാണ് മുത്തശ്ശി. ഇന്നത്തെ പയ്യന്മാരുടെ ഭാഷയില്‍ പറഞ്ഞാല്‍..മുത്തശ്ശി ഫ്രീക്കാണ്. മുത്തശ്ശി ഫ്രീക്കായിട്ട് ആര് ശ്രദ്ധിക്കാന്‍ എന്നൊന്നും പറയേണ്ട കാരണം 90,000 ഫോാളോവേഴ്സാണ് മുത്തശ്ശിക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്.
എല്ലാ തരത്തിലുള്ള വസ്ത്രങ്ങളും ലിന് അണിയാറുണ്ട്. റോക്ക്സ്റ്റാര്‍ ഷര്‍ട്ടുകള്‍, ജീന്‍സ്, സ്റ്റൈലെന്‍ കണ്ണടകള്‍, തൊപ്പി അങ്ങനെ എല്ലാത്തിനും മുത്തശ്ശിക്ക് സ്വന്തമായ സ്റ്റൈലാണ്. സ്വതന്ത്രമായി ജീവിക്കുക എന്നതാണ് മുത്തശ്ശിയുടെ തത്വം.
പ്രായം ഒന്നിനും തടസ്സമല്ലെന്നാണ് മുത്തശ്ശി പറയുന്നത്. 88 വയസ്സില്‍ ഈ ഡ്രസ് ധരിക്കാമോ എന്ന ചിന്തയ്ക്ക് പകരം. ഇഷ്ടമാണെങ്കില്‍ ഏത് വസ്ത്രവും ധരിക്കുക എന്ന ചിന്തയിലേക്ക് മാറണമെന്നാണ് ലിന് മുത്തശ്ശിക്കുള്ളത്. ഫാഷന്‍ മാത്രമല്ല, പാചകം ചെയ്യാനും മുത്തശ്ശിക്ക് ഇഷ്ടമാണ്. ഉണ്ടാക്കിയ ഭക്ഷണങ്ങളുടെ ചിത്രങ്ങളും മുത്തശ്ശി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.
https://www.facebook.com/Malayalivartha