വിഷപ്പാമ്പുകള്‍ തമ്മിലുള്ള ഉശിരന്‍ പോരാട്ടം; വിജയിയെ കാത്ത് പെണ്‍പാമ്പ് (വീഡിയോ)
ശരീരം ചുറ്റിവരിഞ്ഞ്, ആകാശത്തേക്ക് തലയുയര്‍ത്തി വിഷപ്പാമ്പുകളുടെ ഉശിരന്‍ പോരാട്ടം. അണലി വര്‍ഗ്ഗത്തില്‍ പെട്ട കോട്ടന്‍മൗത്ത് സ്‌നേക്ക് എന്നറിയപ്പെടുന്ന ഉഗ്രവിഷപ്പാമ്പുകളുടെ പോരാട്ടമാണ് കൗതുകമാകുന്നത്.
നോര്‍ത്ത് കാരലിനയിലെ കനാലില്‍ നിന്ന് ബഡ്ഡി റോജറാണ് പെണ്‍ പാമ്പിനായുള്ള ഉശിരന്‍ പോരാട്ടം ക്യാമറയില്‍ പകര്‍ത്തിയത്. രണ്ടു ആണ്‍ പാമ്പുകള്‍ തമ്മിലാണ് പോരാട്ടം നടന്നത്. സമീപത്തു തന്നെ വിജയിയ്ക്കായി പെണ്‍പാമ്പ് കാത്തു നിന്നിരുന്നു എന്നത് കൗതുകം ഉണ്ടാക്കി. പോരാട്ടത്തില്‍ വിജയിക്കുന്ന ആണ്‍പാമ്പ് പെണ്‍പാമ്പിനു സ്വന്തമാകും. ശക്തിയില്‍ മുന്നില്‍ നില്‍ക്കുന്ന പാമ്പ് വിജയിയാകും.
പൊതുവേ പെണ്‍ പാമ്പിനെ സ്വന്തമാക്കാനായി പോരാടുന്ന ആണ്‍ പാമ്പുകള്‍ പരസ്പരം ഉപദ്രവിക്കാറോ കൊല്ലാനോ ശ്രമിക്കാറില്ലെന്ന് വിദഗ്ദ്ധര്‍ പറഞ്ഞു. ആര്‍ക്കാണു മേല്‍ക്കോയ്മയെന്നറിയാനാണ് ഈ പോരാട്ടം. ശക്തിയില്‍ മുന്നില്‍ നില്‍ക്കുന്നവന്‍ വിജയിയാകും. പരാജയപ്പെട്ടയാള്‍ ഉടന്‍തന്നെ സ്ഥലം കാലിയാക്കും. ഇവിടെയും അതുതന്നെയാണ് സംഭവിച്ചത്. വിജയിയെ കാത്ത് ഈ പോരാട്ടം വീക്ഷിച്ചുകൊണ്ടു പെണ്‍പാമ്പും സമീപത്തുണ്ടായിരുന്നു. പാമ്പുകളുടെ ഈ പോരാട്ടം മണിക്കൂറുകളോളം നീണ്ടെങ്കിലും അവസാന ഭാഗം മാത്രമാണ് ഇവര്‍ ചിത്രീകരിച്ചത്.
സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ പ്രതികരണമാണ് ഇവയുടെ ഉശിരന്‍ പോരാട്ടത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha