42 കിലോമീറ്റര്‍ ദൂരം സാരി ധരിച്ച് ഓടിയ 44-കാരി!
ട്രാക്ക് സ്യൂട്ടില്‍ ധരിച്ചാലേ മാരത്തണ്‍ ഓടാന്‍ കഴിയു എന്ന് ആരാണ് പറഞ്ഞത്? ഹൈദരാബാദ് മാരത്തണില്‍ സാരി ധരിച്ച് 42 കിലോമീറ്റര്‍ ഓടിയ ജയന്തി സമ്പത്ത് കുമാര്‍ ഈ ധാരണ തിരുത്തി പുതിയ ചരിത്രനേട്ടം സ്വന്തമാക്കി. 20,000 പേര്‍ പങ്കെടുത്ത മാരത്തണിലാണ് 42 വയസ്സുകാരിയായ ജയന്തിയുടെ നേട്ടം.
കൈത്തറിയെ പ്രോത്സാഹിപ്പിക്കാനും സ്ത്രീകളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനുമായാണ് ഇത്രയും ദൂരം സാരിയില്‍ ഓടിയതെന്ന് ജയന്തി വ്യക്തമാക്കി. തന്റെ നേട്ടം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതിനായി ജയന്തി അധികൃതര്‍ക്ക് അപേക്ഷയും നല്‍കിക്കഴിഞ്ഞു.
ഞാന്‍ ഒരു സൈക്ലിസ്റ്റ് ആണ്, പലപ്പോഴും സവാരി ചെയ്യുന്നു. എവിടെയും പ്ലാസ്റ്റിക് മാലിന്യം ധാരാളം കാണുന്നു. പ്ലാസ്റ്റിക് ഉപയോഗം എതിര്‍ക്കാന്‍ ഈ വേദിയെ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നതായും ജയന്തി വ്യക്തമാക്കി. നേരത്തേ 2013 ഡിസംബറില്‍ 61 വയസ്സുള്ള ലത ഭഗവാന്‍ കരേ നഗ്‌നപാദത്തോടെ സാരിയില്‍ ഓടിയിരുന്നു.
https://www.facebook.com/Malayalivartha