അമ്പട കേമാ! നാല് വയസ്സുകാരന്റെ ഒരു മോഹം!
വയസ്സ് നാലായതേയുളളുവെങ്കിലും ഐഡ്രിസ് ഹില്‍ട്ടന്റെ ആഗ്രഹം ചില്ലറയല്ല. ബഹിരാകാശത്ത് യാത്രചെയ്യണം അതും സ്വന്തമായി വാഹനമോടിച്ച്. ഈ സ്വപ്നത്തിന് ചിറകുമുളപ്പിക്കാനാണ് ഐഡ്രിസ് നാസയ്ക്ക് കത്തെഴുതിയത്. കത്തുമാത്രമല്ല സ്വന്തമായി ഡിസൈന്‍ ചെയ്ത റോക്കറ്റിന്റെ ഒരു ചിത്രവുമുണ്ടായിരുന്നു.
കത്ത് ഇങ്ങനെ...
നാസയ്ക്ക്,
ഈ റോക്കറ്റ് മാതൃക നിങ്ങള്‍ക്കുള്ളതാണ്, ദയവായി ഇതുണ്ടാക്കി ബഹിരാകാശ യാത്രയ്ക്ക് അയക്കുക. ഒരിക്കല്‍ ഞാനും നാസയ്ക്ക് വേണ്ടി റോക്കറ്റുകള്‍ ബഹിരാകാശത്തേയ്ക്ക് അയക്കും. എനിയ്ക്ക് ഒരു ബഹിരാകാശ യാത്രികനാവാനുളള ലൈസന്‍സ് തരുമോ..?
എന്ന്,
ഐഡ്രിസ്, വയസ്സ് 4...
ഐഡ്രിസിന്റെ പിതാവ് ജമാലാണ് ഈ കത്ത് നാസയുടെ വാഷിങ്ടണ്‍ ഡിസിയിലെ ആസ്ഥാനത്തേക്ക് അയച്ചത്. കത്ത് അവിടെ ലഭിക്കുമെന്ന ഉറപ്പില്ലാത്തതിനാല്‍ ട്വിറ്ററിലൂടെ മെസേജ് അയക്കുകയുമുണ്ടായി മറുപടിയൊന്നും ലഭിച്ചില്ല. എന്നാല്‍ ട്വീറ്റ് കണ്ട നാസയിലെ ഒരു ഉദ്യോഗസ്ഥന്‍ ജമാലിനെ ബന്ധപ്പെടുകയായിരുന്നു. പിന്നീടൊരു ദിവസം ഐഡ്രിസിന് നാസയുടെ മറുപടി ലഭിക്കുക തന്നെ ചെയ്തു.
നാസ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയുടെ സിസ്റ്റം എന്‍ജിനീയറായ കെവിന്‍ ഡി ബ്രൂയിനാണ് മറുപടി കത്തയച്ചിരിക്കുന്നത്. ഐഡ്രിസിന്റെ റോക്കറ്റ് മാതൃകയ്ക്ക് നന്ദി പറയുന്ന കത്ത് ബഹിരാകാശ സഞ്ചാരിയാവുകയെന്ന ഐഡ്രിസിന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കാനുളള തുടക്കമാകട്ടെ ഇതെന്നും ആശംസിക്കുന്നു.
https://www.facebook.com/Malayalivartha