ഒരു കടുത്ത പ്രതിഷേധം!
ഒരു ചൈനീസ് മാളില്‍ വെച്ച് ഒരു യുവതി ചെയ്ത പ്രവൃത്തിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ജീയാങ് പ്രവിശ്യയിലെ ഷോപ്പിംഗ് മാളിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
തന്റെ മുന്‍ ഭര്‍ത്താവിനെ കണ്ട് ഓടി അദ്ദേഹത്തിന്റെ അരികില്‍ എത്തിയതായിരുന്നു യുവതി. എന്നാല്‍ മുന്‍ ഭര്‍ത്താവിന്റെ പ്രതികരണം കുറച്ച് കടുത്തതായിരുന്നു. ''നീ ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ എന്റെ പണം കൊണ്ട് വാങ്ങിയതാണ്, നീ ഉപയോഗിക്കുന്ന ഫോണ്‍ എന്റെ പണം കൊണ്ട് വാങ്ങിയതാണ്'' എന്നാണ് അയാള്‍ പ്രതികരിച്ചത്.
തുടര്‍ന്ന് യുവതി തന്റെ കൈയ്യിലുണ്ടായിരുന്ന ഫോണ്‍ തറയിലേക്ക് വലിച്ചെറിഞ്ഞു. കഴിഞ്ഞില്ല, അവര്‍ തന്റെ വസ്ത്രങ്ങള്‍ ഓരോന്നായി അഴിച്ച് വലിച്ചെറിഞ്ഞു. യുവതി അടിവസ്ത്രങ്ങളും അഴിക്കാന്‍ തുടങ്ങിയപ്പോള്‍ മുന്‍ ഭര്‍ത്താവ് തടഞ്ഞു. എന്നാല്‍ യുവതി അടിവസ്ത്രങ്ങളും ഊരി മാറ്റിയശേഷം പിറന്നപടി തന്നെ എലിവേറ്ററില്‍ കയറി പോയി.
https://www.facebook.com/Malayalivartha