മൃഗശാലയില്‍ കൗതുകമാകാന്‍ ഹിമാലയന്‍ കരടികള്‍ എത്തി
നാഗലാന്‍ഡ് മൃഗശാലയില്‍ നിന്നുള്ള ഒരു ജോടി ഹിമാലയന്‍ കരടികള്‍ ബുധനാഴ്ച തലസ്ഥാനത്ത് എത്തി. ഡിമാപൂര്‍ എന്ന പെണ്‍കരടിയും കോഹിമയെന്ന ആണ്‍ കരടിയുമാണു നാഗലാന്‍ഡില്‍ നിന്നു ബുധനാഴ്ച രാവിലെ ഏഴോടെ തലസ്ഥാനത്ത് എത്തിയത്.
ഇതോടെ, മൃഗശാലയില്‍ എത്തുന്നവര്‍ക്കു രണ്ടു ഹിമാലയന്‍ കരടികളും പുത്തന്‍ കാഴ്ചയാകും. രണ്ടു വയസ്സ് മാത്രം പ്രായമുള്ള, കുട്ടിക്കളി മാറാത്ത ഹിമാലയന്‍ കരടികളാണു നാഗലാന്‍ഡ് മൃഗശാലയില്‍ നിന്ന് എത്തിയത്.
കഴിഞ്ഞ അഞ്ചിനാണു മൃഗശാലാ ഡോക്ടര്‍ അലക്‌സാണ്ടര്‍ജേക്കബിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘം ഹിമാലയന്‍ കരടികളെ കൊണ്ടുവരാനായി നാഗലാന്‍ഡ് മൃഗശാലയിലേക്കു പോയത്. നേരത്തേയുണ്ടായിരുന്ന ഹിമാലയന്‍ കരടി ഭവാനി പ്രായാധിക്യം മൂലം മരിച്ചതോടെ തലസ്ഥാനത്തു ഹിമാലയന്‍ കരടികള്‍ ഇല്ലായിരുന്നു.
ആ കുറവു പരിഹരിച്ചാണ് ഇപ്പോള്‍ ഒരു ജോടി ഹിമാലയന്‍ കരടികളെ എത്തിച്ചത്. നാഗലാന്‍ഡിലേക്കു സംഘം യാത്ര ചെയ്ത വിവേക് എക്‌സ്പ്രസിലാണു കരടികളെ കൊണ്ടുവരുന്നത്. തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നു ലോറിയിലാണു കരടികളെ മൃഗശാലയിലേക്കു കൊണ്ടുപോയത്. രണ്ടു മൂന്നാഴ്ചയ്ക്കകം ഇവയെ കൂട്ടിലേക്കു മാറ്റി ജനങ്ങള്‍ക്കു കാണാന്‍ അവസരമൊരുക്കുമെന്നാണു സൂചന.
മണികണ്ഠന്‍, കാര്‍ത്തിക എന്നീ കടുവകളെ നല്‍കിയാണു കരടികളെ തലസ്ഥാനത്ത് എത്തിക്കുന്നത്. മൃഗശാലാ വെറ്ററിനറി സര്‍ജന്‍ ഡോ. അലക്‌സാണ്ടര്‍ ജേക്കബിനു പുറമേ, മൃഗശാലാ സുപ്പര്‍വൈസര്‍ സി.തുളസീധരന്‍, കീപ്പര്‍മാരായ എം.വിമലന്‍, എ.രാധാകൃഷ്ണന്‍ നായര്‍, മുരളീധരന്‍ നായര്‍, ബി.രാജേഷ്, വി.എ.ശ്രീകുമാര്‍, എന്‍.രവീന്ദ്രന്‍ നായര്‍, കോഴിക്കോട് മ്യൂസിയം സുപ്രണ്ട് പി.എസ്.പ്രിയരാജന്‍ എന്നിവരാണു സംഘത്തിലുള്ളത്.
https://www.facebook.com/Malayalivartha