കാട്ടില്‍ നിന്നും വീട്ടില്‍ വന്ന പൈങ്കിളിയല്ലേ...
വീട്ടിലെ കിടപ്പു മുറിക്കകത്തു ബുള്‍ബുള്‍ കിളികള്‍ കൂടു വച്ച് മുട്ടയിട്ടു കുഞ്ഞുങ്ങളെ വിരിയിച്ചു. പന്തീരാങ്കാവ് പൂളേങ്കര കൈക്കോട്ടുകാവിന് സമീപം മഠത്തില്‍ മാധവന്റെ ദ്വാരക വീട്ടിലാണ് കിളി ദമ്പതികളുടെ സഹവാസം നാട്ടുകാര്‍ക്ക് ഹരമായി മാറിയത്. മുറിക്കകത്തു കെട്ടിയ പ്ലാസ്റ്റിക് കയറിലും സുരക്ഷയോര്‍ത്ത് തുറക്കാത്ത ജനല്‍ കമ്പിയിലും താങ്ങിയാണ് കൂട് വട്ടത്തില്‍ കെട്ടിയുണ്ടാക്കിയത്.
വര്‍ഷത്തിലൊരിക്കല്‍ മാത്രം രണ്ടു വീതം മുട്ടയിടുന്ന ബുള്‍ബുള്‍ കിളികള്‍ (ഇരട്ടത്തലച്ചി) ഇതു മൂന്നാം തവണയാണ് മാധവന്റെ മകന്‍ ജുനേഷിന്റെ കിടപ്പുമുറിയില്‍ കൂടു വച്ചു കുഞ്ഞുങ്ങളെ വിരിയിച്ചത്. കുഞ്ഞുങ്ങളുടെ അടുത്തേക്ക് പെണ്‍കിളി പോകുമ്പോള്‍ പുറത്തു മരച്ചില്ലയില്‍ ആണ്‍കിളി കാവല്‍ നില്‍ക്കും.
മറ്റു വല്ല പക്ഷികളും സമീപത്തെത്തിയാല്‍ ശബ്ദമുണ്ടാക്കി ഇണയെ അറിയിക്കുന്ന പതിവുണ്ട്. വീട്ടിനകത്തെത്തിയാല്‍ കിളികള്‍ക്കു ഭയപ്പെടാനൊന്നുമില്ല. വീട്ടുകാരല്ലാത്തവര്‍ അടുത്തേക്കു ചെന്നാല്‍ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കും. വാല്‍സല്യം കാട്ടലും കൗതുകം പ്രകടിപ്പിക്കലുമൊക്കെ ഇത്തിരി ദൂരെ നിന്നു മതി എന്നു സാരം.
https://www.facebook.com/Malayalivartha