ദമ്പതികള്‍ ഒരു സന്ദേശം കുപ്പിയില്‍ അടച്ച് കടലിലൊഴുക്കി; അത് യാത്ര ചെയ്തത് 800 കിലോമീറ്റര്‍ ; ആ സന്ദേശം എന്തായിരുന്നെന്നോ?
രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ഗ്രീസിലെ ഒരു ദ്വീപില്‍ തങ്ങളുടെ സുന്ദരമായ നിമിഷങ്ങള്‍ ചിലവഴിക്കാന്‍ എത്തിയതായിരുന്നു ബെഥനി വ്രൈറ്റും കാമുകന്‍ സാക്ക് മറിനറും. അപ്പോഴത്തെ തമാശയില്‍ ഇരുവരും ചേര്‍ന്ന് ഒരു സന്ദേശം തയ്യാറാക്കി കുപ്പിയില്‍ അടച്ച് കടലില്‍ ഒഴുക്കുകയായിരുന്നു.
എന്നാല്‍ ദമ്പതികളെ ഞെട്ടിച്ചു കൊണ്ട് അവര്‍ അയച്ച ആ സന്ദേശം 800 കിലോമീറ്ററോളം യാത്ര ചെയ്ത് പാലസ്തീനിലെ ഗാസ തീരത്തെത്തുകയായിരുന്നു. ഒരു മീന്‍പിടുത്തക്കാരനാണ് ദമ്പതികള്‍ കുപ്പിയിലടച്ച സന്ദേശം ലഭിച്ചത്.
''ഹായ്, ഞങ്ങള്‍ വിനോദദിനങ്ങള്‍ ആഘോഷിക്കാന്‍ വന്നതാണ്. ഈ കുപ്പി എത്ര ദൂരം പോകുമെന്നറിയാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇത് കിട്ടുന്നവര്‍ ഞങ്ങളെ ബന്ധപ്പെട്ടണം'' ഇങ്ങനെയായിരുന്നു ബെഥനി വ്രൈറ്റും കാമുകന്‍ സാക്ക് മറിനറും അയച്ച സന്ദേശം. സന്ദേശത്തോടൊപ്പം ഇവരുടെ ഇമെയില്‍ അഡ്രസും ഉണ്ടായിരുന്നു.
ഓഗസ്റ്റ് 15-ന് ജിഹാദ് അല്‍സുല്‍ത്താന്‍ എന്ന മീന്‍പിടുത്തക്കാരനാണ് സന്ദേശം ലഭിച്ചത്. തുടര്‍ന്ന് സന്ദേശത്തിലെ ഇമെയിലില്‍ സുല്‍ത്താന്‍ ബന്ധപ്പെട്ടു. കുപ്പി കിട്ടിയെന്ന് അറിയിച്ചു. ബെഥനി വ്രൈറ്റും , സാക്ക് മറിനറും തങ്ങളുടെ സന്ദേശം ഇത്രയും ദൂരം സഞ്ചരിച്ചതില്‍ അദ്ഭുതപ്പെട്ടിരിക്കുകയാണ്.
അടുത്ത ബീച്ച് വരെ എത്തുമെന്ന് മാത്രമാണ് തങ്ങള്‍ വിചാരിച്ചതെന്നും. ഒരിക്കലും ഈ സന്ദേശം ഗാസ വരെ എത്തുമെന്ന് തങ്ങള്‍ വിചാരിച്ചില്ലെന്നും ഈ ദമ്പതികള്‍ പറയുന്നു
https://www.facebook.com/Malayalivartha