ബന്ധനമുക്തി തന്ന രക്ഷകനോടു നന്ദി പ്രകടിപ്പിക്കുന്ന കുതിര (വീഡിയോ)
റൊമേനിയയുടെ പല സ്ഥലങ്ങളിലും മുന്‍കാലുകള്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ കുതിരകളെ കാണുന്നത് സാധാരണമാണ്. വേഗതയിലും ഓട്ടത്തിലും മുന്നില്‍ നില്‍ക്കുന്ന ഈ വമ്പന്‍മാര്‍ ദൂരേക്ക് ഓടിപ്പോകാതിരിക്കാനായി ചെയ്യുന്ന സൂത്രവിദ്യയാണിത്. അതുകൊണ്ടുതന്നെ ശരിക്കൊന്ന് നടക്കാന്‍ പോലും സ്വാതന്ത്ര്യമില്ലാത്തവരാണ് ഇവിടുത്തെ പല കുതിരകളും.
ആജീവനാന്തം ബന്ധനത്തില്‍ കഴിയാനാണ് ഈ പാവങ്ങളുടെ വിധി. ഇങ്ങനെയുള്ള കുതിരകള്‍ക്ക് ഒരിക്കലും സാധാരണ ജീവിതം ആസ്വദിക്കാന്‍ കഴിയാറില്ല. റൊമേനിയയിലെ പല കുതിരകളുടെയും വിധി ഇതാണ്. കാലില്‍ ചങ്ങലയിട്ടതുകൊണ്ട് ഇറുകിപ്പിടിച്ച് വ്രണങ്ങളുമായാണ് ഇവയുടെ ദുരിത ജീവിതം.
ഇങ്ങനെ മുന്‍കാലുകള്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ കണ്ടെത്തിയ കുതിരയെ രാജ്യാന്തര മൃഗസംരക്ഷണ സംഘടനയായ ഫോര്‍ പോവ്‌സ് സംഘത്തിലെ മൃഗഡോക്ടറായ ഒവിഡ്യു റോസു രക്ഷിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
നന്നായി നടക്കാന്‍ പോലുമാകാതെ കാട്ടില്‍ അലഞ്ഞ കുതിരയെ മയക്കിയിട്ടാണ് ഡോക്ടര്‍ അതിന്റെ കാലുകളിലെ ചങ്ങല നീക്കിയത്. ബന്ധനത്തില്‍ നിന്നും മോചിതനായ കുതിര മയക്കം വിട്ടുണര്‍ന്ന് എഴുന്നേറ്റുനിന്ന് ഡോക്ടറെ മനുഷ്യത്വത്തിന്റെ കാഴ്ചകളിലൂടെ നോക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
https://www.facebook.com/Malayalivartha