പെണ്‍കുട്ടികളോട് കളി വേണ്ട! ചോദിക്കാനും പറയാനും പിള്ളേരുണ്ട്...
ഷോള്‍ഡര്‍ കാണുന്ന തരത്തിലുള്ള വസ്ത്രം ധരിച്ച് സ്‌കൂളിലെത്തിയ 20 വിദ്യാര്‍ത്ഥിനികളെ അധ്യാപകര്‍ സ്‌കൂളില്‍ നിന്ന് പുറത്താക്കി. കാലിഫോര്‍ണിയയിലെ സാന്‍ ബെനീറ്റോ ഹൈസ്‌കൂളിലാണ് സംഭവം. പെണ്‍കുട്ടികള്‍ കയ്യില്ലാത്ത വസ്ത്രം അണിഞ്ഞെത്തുന്നത് ആണ്‍കുട്ടികളെ വഴി തെറ്റിക്കുമെന്ന കാരണം പറഞ്ഞാണ് സ്‌കൂള്‍ അധികൃതര്‍ പെണ്‍കുട്ടികളെ പുറത്താക്കിയത്.
എന്നാല്‍ ഈ സംഭവത്തിനെതിരെ സ്‌കൂളിലെ ആണ്‍കുട്ടികള്‍ നടത്തിയ പ്രതിക്ഷേധമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. പെണ്‍കുട്ടികള്‍ ഷോള്‍ഡര്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് ധരിക്കുന്ന വസ്ത്രം അണിഞ്ഞുകൊണ്ട്, തങ്ങളുടെ ഷോള്‍ഡര്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് സ്‌കൂളിലെത്തിയാണ് ആണ്‍കുട്ടികള്‍
സംഭവത്തില്‍ പ്രതിഷേധിച്ചത്. പെണ്‍കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി നിരവധി ആണ്‍കുട്ടികള്‍ ഷോള്‍ഡര്‍ കാണുന്ന വസ്ത്രമണിഞ്ഞ് സ്‌കൂളിലെത്തിയത്തോടെ ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.
സ്‌കൂളില്‍ ഓഫ് ഷോള്‍ഡര്‍ വസ്ത്രങ്ങള്‍ കാലങ്ങള്‍ക്ക് മുന്‍പ് തന്നെ നിരോധിച്ചതാണെന്നും എന്നാല്‍ ഇപ്പോഴാണ് അത് നടപ്പിലാക്കുന്നതെന്നുമായിരുന്നു സ്‌കൂള്‍ അധികൃതരുടെ വാദം. രണ്ട് വര്‍ഷമായി അവിടെ പഠിക്കുന്ന പെണ്‍കുട്ടി പറയുന്നത് അങ്ങനെയൊരു നിയമമുണ്ടോയെന്ന് തനിക്കറിയില്ലെന്നും താന്‍ നേരത്തെ ഓഫ് ഷോള്‍ഡര്‍ വസ്ത്രങ്ങള്‍ ധരിക്കാറുണ്ടെന്നും മറ്റ് വിദ്യാര്‍ത്ഥികളും അങ്ങനെ വരാറുണ്ടെന്നുമായിരുന്നു. ഓഫ് ഷോള്‍ഡര്‍ ട്രെന്‍ഡാണെന്നും ഇതുവരേയും ആരും അതിനെതിരെ രംഗത്തെത്തിയിട്ടില്ലെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു.
https://www.facebook.com/Malayalivartha