സൈനീകനെങ്കില് മുടിവെട്ടാന്‍ പകുതി പണം തന്നാല്‍ മതി; വ്യത്യസ്തനാമൊരു ബാര്‍ബര്‍
രാജ്യത്തെ സൈനീകര്‍ക്കു മാത്രമായി സര്‍ക്കാര്‍ നിരവധി ആനുകൂല്യങ്ങള്‍ നല്‍കിവരുന്നുണ്ട്. എന്നാല്‍, അതില്‍ നിന്നും തികച്ചും വ്യത്യസ്തമായി സൈനീകര്‍ക്ക് നിലവിലെ നിരക്കിന്റെ പകുതി മാത്രം ഈടാക്കി താടിയും മുടിയും വെട്ടി നല്ക്കുകുകയാണ് മുത്തുകൃഷ്ണന് എന്ന ബാര്‍ബര്‍.
പത്തനംതിട്ട കുമ്പഴയിലാണ് മുത്തു കൃഷ്ണന്റെ ബാര്‍ബര്‍ ഷോപ്പ്. മുടിവെട്ടാന്‍ മറ്റുള്ളവരില്‍ നിന്നും 80 രൂപ ഈടാക്കുമ്പോള്‍ സൈനീകര്‍ മുത്തു കൃഷ്ണന് 40 രൂപ മാത്രം നല്കിയാല് മതിയാകും. സൈനീകരില്‍ നിന്നും ഈടാക്കുന്ന ഈ നാല്‍പ്പതു രൂപ രാജ്യത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അയച്ചു കൊടുക്കുക കൂടി ചെയ്യുന്നുണ്ട് 'വ്യത്യസ്തനായ' ഈ ബാര്‍ബര്‍.
പട്ടാളത്തില്‍ നിന്നു വിരമിച്ചവര്‍ക്കുകൂടി ഈ സേവനം ലഭ്യമാക്കാന്‍ ആലോചിച്ചിരുന്നു. എന്നാല്‍, ബാര്‍ബേഴ്സ് അസോസിയേഷന് കടിഞ്ഞാണിടും എന്നതിനാല്‍ ഒഴിവാക്കി. തമിഴ്നാട്ടിലെ ചെങ്കോട്ട സ്വദേശിയായ മുത്തു കൃഷ്ണന് പ്രമാടം പഞ്ചായത്തില്‍ വര്‍ഷങ്ങളായി കുടുംബസമേതം താമസിച്ചു വരികയാണ്.
https://www.facebook.com/Malayalivartha