വംശീയവിദ്വേഷമുണ്ടോ സോപ്പ് തരുന്ന ഈ മെഷിനുകള്‍ക്ക്?വിവാദത്തിന്റെ തിരികൊളുത്തി ട്വിറ്റര്‍
പാശ്ചാത്യ രാജ്യങ്ങളില്‍ വര്‍ണവിവേചനവും അതിനെതിരെ നടത്തിയ പോരാട്ടങ്ങളും ലോക പ്രസിദ്ധമാണ്. എന്നാല്‍ ഇത് ചെയ്യുന്നത് മനുഷ്യരാണെങ്കില്‍ ഇത്തരത്തില്‍ മാറ്റുവാന്‍ സാധിക്കും. എന്നാല്‍ മെഷിനുകളെ മാറ്റുവാന്‍ സാധിക്കുമോ? എങ്കില്‍ അത് ഇവിടെ വേണ്ടി വരുമെന്നാണ് ഈ ദൃശ്യങ്ങള്‍ പറയുന്നത്.
വിദേശത്തുള്ള ഏതോ റസ്റ്റ്‌റൂമിലെ ഒരു സോപ് ഡിസ്‌പെന്‍സറാണ് താരമായിരിക്കുന്നത്. വെളുത്ത കൈ മെഷിന് അടിയിലേക്ക് നീട്ടുമ്പോള്‍ സോപ്പ് വീഴുകയും കറുത്ത കൈ നീട്ടുമ്പോള്‍ അത് വീഴാതെയും ഇരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ ഏറെ ഞെട്ടിക്കുന്നത് മറ്റൊരു വിഷയമാണ്. കൈയ്യിലെ കറുപ്പ് മറച്ചു പിടിക്കുന്ന തരത്തില്‍ വെളുത്ത ടിഷ്യു ഉപയോഗിക്കുമ്പോള്‍ അതിലേക്ക് സോപ്പ് വീഴുന്നതും ദൃശ്യങ്ങളില്‍ കാണുവാന്‍ സാധിക്കും.
വെറും 45 സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം വൈറല്‍ ആയി മാറിയിരിക്കുകയാണ്. രണ്ട് ലക്ഷത്തോളം ലൈക്കും 1.4 ലക്ഷം ട്വിറ്റുകളുമാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്.
2015-ല്‍ അറ്റ്‌ലാന്റയിലെ ഒരു ഹോട്ടലില്‍ നിന്നും സമാനമായ വീഡിയോ പുറത്തുവന്നിരുന്നതായി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള നിരവധി പ്രതികരണങ്ങള്‍ കമന്റ് ബോക്‌സില്‍ നിറയുന്നുണ്ട്.
ഇത് സെന്‍സറിന്റെ പ്രശ്‌നമാണ് അല്ലാതെ ഒരു സാമൂഹിക പ്രശ്‌നമെല്ലെന്നും, ഇത് ലൈറ്റിന്റെയോ സ്‌കാനറിന്റെയോ പ്രശ്‌നമാണെന്നും, ഇത് ഫേസ് റെക്കഗ്നീഷന്‍ യന്ത്രങ്ങളില്‍ പോലും സംഭവിക്കുന്നുണ്ട് എന്നുതുടങ്ങി കമന്റുകളുടെ എണ്ണം നീളുകയാണ്.
https://www.facebook.com/Malayalivartha