'കോഴി' പിടുത്തമറിയാമോ..! ഇത്തവണത്തെ ഓണത്തിന് പാമ്പാടിക്ക് പോകൂ..കോഴിയെ പിടിക്കുകയും കൂടെ കൊണ്ടു പോകുകയും ചെയ്യാം; വേഗമാകട്ടെ ബുക്കിംഗ് ഏതാനും ദിവസങ്ങള്‍ കൂടി മാത്രം
ഇത്തവണ ഓണത്തിന് പാമ്പാടിക്ക് പോയാല്‍ നല്ല ഒന്നാംതരം പൂവന്‍ കോഴിയെ പിടിക്കാം. ഇലക്കൊടിഞ്ഞി ഇല സാംസ്‌കാരിക പഠനകേന്ദ്രത്തിന്റെ ഓണാഘോഷപരിപാടികളുടെ ഭാഗമായിട്ടാണ് പൂവന്‍കോഴി പിടുത്ത മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ രണ്ടിനു ഇലക്കൊടിഞ്ഞി കവലയിലാണ് വാശിയേറിയ ഓണക്കളികള്‍ നടക്കുന്നത്. പുരുഷന്മാര്‍ക്കാണ് മത്സരം. പ്രദേശത്തെ ഒരു റബര്‍ തോട്ടത്തിലേക്ക് പൂവന്‍കോഴിയെ തുറന്നു വിടും. നിശ്ചിത ആളുകള്‍ നിശ്ചിത സമയത്തിനുള്ളില്‍ പൂവന്‍കോഴിയെ പിടിക്കണം.
പിടിക്കുന്നവര്‍ക്ക് കോഴിയെ സമ്മാനമായി നല്‍കും. പൂവന്‍കോഴി പിടുത്ത മത്സരത്തിനു പുറമേ വൈവിധ്യമേറിയ വിഭവങ്ങളാണ് ഇലയില്‍ ഈ വര്‍ഷവും ഒരുക്കിയിരിക്കുന്നത്. നാട്ടു പൂക്കള്‍കൊണ്ടുള്ള വീടുകളിലെ പൂക്കള മത്സരത്തോടെയാണ് ആഘോഷപരിപാടികള്‍ക്കു രാവിലെ തുടക്കം കുറിക്കുന്നത്.
അന്‍പതു വീടുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. സ്ത്രീകള്‍ക്കായി കറിക്കരിയല്‍ മത്സരമാണ് സംഘടിപ്പിച്ചിരിക്കുന്നത്. ബീന്‍സ് നിശ്ചിത ആകൃതിയിലും വേഗത്തിലും അരിഞ്ഞു തീര്‍്ക്കുന്നവര്‍ക്കാണ് സമ്മാനം. കുട്ടികള്‍ക്കായി മുട്ടയേറ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിവിധ കലാ കായിക മത്സരങ്ങള്‍ രാവിലെ നടക്കും.
ഉച്ചകഴിഞ്ഞ് രണ്ടിന് ഗജരാജന്‍ പാമ്പാടി സുന്ദരനൊപ്പം നാട്ടുകാരുടെ ഓണപ്പാട്ട് ഇലക്കൊടിഞ്ഞി കവലയില്‍ നടക്കും. വൈകുന്നേരം അഞ്ചിനു ചേരുന്ന ഇലയുടെ കൂട്ടായ്മ ശബരിമല മുന്‍മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ഇല സംസ്‌കാരിക പഠന കേന്ദ്രം ചെയര്‍മാന്‍ റെജി സഖറിയ അധ്യക്ഷത വഹിക്കും. കോട്ടയം മെഡിക്കല്‍ കോളജിലെ നെഫ്രോളജി വിഭാഗം മേധാവി ഡോ. കെ.പി. ജയകുമാറിന് ഇലയുടെ സ്‌നേഹാദരവ് നല്കും.
പഠന മികവിന് ഇലയുടെ സ്‌നേഹോപഹാരം 200 വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യും. എസ്എസ്എല്‍സി മുതല്‍ എന്‍ജിനീയറിംഗ് വരെ പരീക്ഷയെഴുതി വിജയിച്ച 200 വിദ്യാര്‍ഥികള്‍ക്കാണ് സമ്മാനം വിതരണം ചെയ്യുന്നത്.
വീട്ടമ്മയായ ജോസഫിന ജോണിന്റെ ചിത്രങ്ങളുടെ പ്രദര്‍്ശനവും ഇലയിലെ അംഗങ്ങളുടെ തിരുവാതിരക്കളി മത്സരം, ഗാനസന്ധ്യ, മെഗാഷോ എന്നിവയും ഓണാഘോഷ വേദിയില്‍ അരങ്ങേറും. കപ്പയും ചമ്മന്തിയും കട്ടന്‍ കാപ്പിയുമായുള്ള ഓണസദ്യയോടെ ആഘോഷ പരിപാടികള്‍ സമാപിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടാം. 9526725302
https://www.facebook.com/Malayalivartha