ഹാര്‍വി കൊടുങ്കാറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ തണുത്ത് വിറങ്ങലിച്ച് നില്ക്കുന്ന റിപ്പോര്‍ട്ടര്‍ക്ക് ബിയര്‍ പാക്കറ്റ് നല്കി സഹായിച്ച് ഒരു യുവതി
അമേരിക്കയിലെ ടെക്സസില്‍ നാശം വിതച്ച് ആഞ്ഞടിക്കുകയാണ് 'ഹാര്‍വി ഹരിക്കെയ്ന്' എന്ന കൊടുങ്കാറ്റ്. സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകനുമായി ബന്ധപ്പെട്ട ഒരു രസകരമായ സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഫോക്സ് ന്യൂസ് റിപ്പോര്‍ട്ടര്‍ കാസി സ്റ്റീഗല്‍ ഈ കൊടുങ്കാറ്റിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതായിരുന്നു. നല്ല കാറ്റും മഴയും. മഴയെല്ലാം നനഞ്ഞ് ആകെ തണുത്ത് വിറച്ച് നില്‍ക്കുകയാണ് കക്ഷി.
അപ്പോള്‍ അതുവഴി കടന്നുപോയ ഒരു യുവതി റിപ്പോര്‍ട്ടറെ ശ്രദ്ധിക്കാനിടയായി. യുവതി കൈയ്യിലിരുന്ന ആറ് ബിയര്‍ അടങ്ങിയ പാക്കറ്റ് റിപ്പോര്‍ട്ടര്‍ക്ക് നല്കി. പിന്നീട് ബിയറും കൈയ്യില്‍ വെച്ചാണ് കാസി റിപ്പോര്‍ട്ട് തുടര്‍ന്നത്.
https://www.facebook.com/Malayalivartha