'എക്ലിപ്‌സ്' എന്നു പേരിടാന്‍ സൂര്യഗ്രഹണത്തിലൂടെ പ്രകൃതിയുടെ നിര്‍ദ്ദേശം!
സൂര്യഗ്രഹണത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് ജനിച്ച കുട്ടിയ്ക്ക് പേരിട്ടു 'എക്ലിപ്‌സ്' (ഗ്രഹണം)!
ചരിത്രത്തില്‍ തന്നെ ആദ്യമായി പൂര്‍ണ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ച അമേരിക്കയിലെ സൗത്ത് കരോലിനയിലാണ് സംഭവം.
ഈ ചരിത്രമുഹുര്‍ത്തത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് എക്ലിപ്‌സ് എലിസബത്ത് യൂബാംഗ്‌സ് പിറന്നത്.
മൂത്തമകളുമായി സൂര്യഗ്രഹണം കാത്തിരിക്കുകയായിരുന്നു ഫ്രീഡം യൂബാംഗ്‌സ്. അപ്പോഴാണ് അവിചാരിതമായി പ്രസവവേദന അനുഭവപ്പെട്ടത്. കുഞ്ഞിന് 'വയലറ്റ്' എന്ന പേരായിരുന്നു മാതാപിതാക്കള്‍ കണ്ടുവെച്ചിരുന്നത്. എന്നാല്‍ പ്രകൃതി തന്നെ കുട്ടിയ്ക്ക് പേരിട്ടെന്നാണ് ഫ്രീഡം പറഞ്ഞത്. ഓഗസ്റ്റ് 21-നായിരുന്നു അമേരിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങളെ ഇരുട്ടിലാക്കി ചരിത്രത്തിലെ ആദ്യ സമ്പൂര്‍ണ സൂര്യഗ്രഹണം നടന്നത്.
48 സംസ്ഥാനങ്ങളില്‍ ദൃശ്യമാകുമെന്ന് പറഞ്ഞ സൂര്യഗ്രഹണം ആകാംക്ഷയോടെയായിരുന്നു രാജ്യം വീക്ഷിച്ചത്. യുഎസ് സമയം രാവിലെ 10.10 നായിരുന്നു ഗ്രഹണം ആരംഭിച്ചത്. ഓരോ സ്ഥലങ്ങളിലും രണ്ട് മിനിറ്റ് 40 സെക്കന്റ് നേരത്തേക്കാണ് ചന്ദ്രന്‍ സൂര്യനെ മറച്ചത്. ഇതുപോലെയൊരു സൂര്യഗ്രഹണത്തിന് സാക്ഷിയാകണമെങ്കില്‍ 2024 വരെ കാത്തിരിക്കേണ്ടതായിട്ടുണ്ട്.
https://www.facebook.com/Malayalivartha